Paryaatharike Vann

2021
Lyrics
Language: Malayalam

പറയാതരികെ വന്ന പ്രണയമേ
നിനക്ക് നൽകാൻ എന്ത് തേടും ഞാനകമേ (2 )
പറയാതരികെ വന്ന പ്രണയമേ, പ്രണയമേ

തരളമായ് നീ തൊടും ലാളനകൾ
മധുരമാം നോക്കിലെ തേൻകണങ്ങൾ
നിൻ നിഴലോട് നിഴൽ ചേർത്ത പുലർവേളകൾ
തെല്ലുറങ്ങാതെ നാം കേട്ട രാമാനികൾ
സമ്പൂർണം നിന്നിലെന്നും ഇവൾ
(പറയാതരികെ വന്ന പ്രണയമേ)

പ്രിയതരമാം മൃദു ചുംബനങ്ങൾ
അതിൽ സദാ മായുന്ന നൊമ്പരങ്ങൾ
നീ നിലാവാകുമുയിരിന്റെ ഇടനാഴിയിൽ
ഒന്നുരിയാതെ നീയേകുമനുഭൂതികൾ
സായൂജ്യം അറിയുന്നു ഇവൾ
(പറയാതരികെ വന്ന പ്രണയമേ)
Movie/Album name: Kolambi
Artists