Pathungi

2018
Lyrics
Language: Malayalam

പതുങ്ങി പതുങ്ങി വന്ന് കിണുങ്ങി കറങ്ങിടുന്ന കാറ്റേ മൊഴിഞ്ഞാട്ടെ
മനസ്സ് മനസ്സു തുന്നും കൊലുസ്സിൻ കിലുക്കമുള്ള കാറ്റേ നിറഞ്ഞാട്ടെ
ഹിമനഗരവനികളിലെ മധുരക്കനിനുണഞ്ഞു കള കളമൊഴുകി വരാം
നിൻറെ ചുമലിൽ ചുമലുരുമ്മി ചിരിത ചുവടിണങ്ങി പല പല നിറമെഴുതാം
വാർമതിയേ.....വാർമതിയേ....കൂടെവരൂ....വാർമതിയേ

ഓരോ പൂവിലുമാവോളം തുമ്പികളായ് അലയാൻ മോഹം
വാനിൻ ചില്ലയിൽ ചേക്കേറി മഴയുടെ വീടറിയാൻ മോഹം
താരകമൊരുചരടിൽ കൊരുത്തിനി രാവിന് വള പണിയാൻ
മാനസമിതു കനവിൻ വിമാനമതാകുകയാണുയരാൻ

നിൻറെ കുറുമ്പു കുഴൽവിളിച്ച ചിരിയിൽ നനഞ്ഞു നിൽക്കാൻ
ഇതളിടുമാശയിതാ ...
ഒരു കുമിള കണക്കു പിന്നിൽ കറങ്ങി കറങ്ങി മിന്നി
തിളങ്ങിടുവാൻ മോഹം
വാർമതിയേ ....ഹോ ഒഹ് ഓഹ് ...വാർമതിയേ ...ഓ ....കൂടെവരൂ ...വാർമതിയേ
Movie/Album name: My Story
Artists