Neeyoru Vasanthamaayi

2013
Lyrics
Language: English

Neeyoru vasanthamaay ennarike
Neeyoru sugandhamaay ennuyire...
Neeyoru vasanthamaay ennarike
Neeyoru sugandhamaay ennuyire...
Neeyen arikilullappol
Mauna nomparangalangakale...
Neeyoru vasanthamaay ennarike
Neeyoru sugandhamaay ennuyire...

Ninnalakangalil umma vechilam thennal
Vannoru rahasyam kaathil paranju...
(ninnalakangalil...)
En priya thozhanodothuvaan karuthiya
Paribhavamappol mozhinjathaavaam..
Pichakappoomanamolunna nin sneha-
Sparshamen sirakale thazhukiyathaavaam...
Neeyoru vasanthamaay ennarike
Neeyoru sugandhamaay ennuyire...

Ninnadharangalil viriyunna punchiri
Paal nilaavupol engum parannuu...
(ninnadharangalil...)
Onnichu korthoru thanka kinaakkal than
Pon shobha namme punarnnathaakaam
Swapnangal olikkum nin mizhikkonile
Malsyangalaakkdha paranjathaakaam...
(neeyoru vasanthamaay...)
Language: Malayalam

നീയൊരു വസന്തമായ്‌ എന്നരികെ
നീയൊരു സുഗന്ധമായ്‌ എന്നുയിരേ...
നീയൊരു വസന്തമായ്‌ എന്നരികെ
നീയൊരു സുഗന്ധമായ്‌ എന്നുയിരേ...
നീയെൻ അരികിലുള്ളപ്പോൾ
മൗന നൊമ്പരങ്ങളങ്ങകലേ...
നീയൊരു വസന്തമായ്‌ എന്നരികെ
നീയൊരു സുഗന്ധമായ്‌ എന്നുയിരേ...

നിന്നളകങ്ങളിൽ ഉമ്മ വെച്ചിളംതെന്നൽ
വന്നൊരു രഹസ്യം കാതിൽ പറഞ്ഞു...
(നിന്നളകങ്ങളിൽ...)
എൻ പ്രിയതോഴനോടോതുവാൻ കരുതിയ
പരിഭവമപ്പോൾ മൊഴിഞ്ഞതാവാം..
പിച്ചകപ്പൂമണമോലുന്ന നിൻ സ്നേഹ-
സ്പർശമെൻ സിരകളെ തഴുകിയതാവാം...
നീയൊരു വസന്തമായ്‌ എന്നരികെ
നീയൊരു സുഗന്ധമായ്‌ എന്നുയിരേ...

നിന്നധരങ്ങളിൽ വിരിയുന്ന പുഞ്ചിരി
പാൽ നിലാവുപോൽ എങ്ങും പരന്നൂ...
(നിന്നധരങ്ങളിൽ...)
ഒന്നിച്ചു കോർത്തൊരു തങ്കക്കിനാക്കൾതൻ
പൊൻശോഭ നമ്മെ പുണർന്നതാവാം..
സ്വപ്നങ്ങൾ ഒളിക്കും നിൻ മിഴിക്കോണിലെ
മത്സ്യങ്ങളാക്കഥ പറഞ്ഞതാകാം...
(നീയൊരു വസന്തമായ്‌....)
Movie/Album name: Mr Bean (The Laugh Riot)
Artists