Ragatharangini

1973
Lyrics
Language: English

Raagatharamgini oh..oh..
Raga tharamgini neeyanayumpol
Raadha madhava smruthiyunarum
Njaanariyaathen praananaalikayoru
Venuvaay maarum kanaka venuvaay maarum
Raaga tharamgini..

Hrudayamuraliyil radhika neeyoru
Madana manohara ragamayi (2)
Oro chumbana varnnangalilum laya
Vrundaavana malaroliyaay (2)
Malaroliyaay oliyaay
Raaga tharamgini..

Kavanayamunayil kamini nee nava
Maara kaakali kaliyaadi
Oro sankalpa noopura maniyilum
Roopaka bhavana nruthamaadi (2)
Nruthamaadi..aadi...
Raaga tharamgini..
Language: Malayalam

രാഗ തരംഗിണീ ഓ...ഓ...
രാഗ തരംഗിണീ നീയണയുമ്പോൾ
രാധാ മാധവ സ്മൃതിയുണരും
ഞാനറിയാതെൻ പ്രാണനാളികയൊരു
വേണുവായ്‌ മാറും കനക വേണുവായ്‌ മാറും
രാഗ തരംഗിണീ

ഹൃദയമുരളിയിൽ രാധിക നീയൊരു
മദന മനോഹര രാഗമായി (2)
ഓരോ ചുംബന വർണ്ണങ്ങളിലും ലയ
വൃന്ദാവന മലരൊളിയായ്‌(2)
മലരൊളിയായ്‌ ഒളിയായ്‌... (രാഗ തരംഗിണീ)

കവനയമുനയിൽ കാമിനി നീ നവ
മാര കാകളി കേളിയാടും
ഓരോ സങ്കൽപ്പ നൂപുര മണിയിലും
രൂപക ഭാവന നൃത്തമാടി(2)
നൃത്തമാടി ആടീ...(രാഗ തരംഗിണീ)
Movie/Album name: Prethangalude Thaazhvara
Artists