Nira nanmathan vensooryan akalangalil thedunnu Oru pookkalam e nirakoodin kathirkalam (oru vennila...)
Venal marathanalil kilipadum kalam pattil Omal chirakazhakode manam thane parannuyarumbol Thulumbunnu mannil vinnil pakal thullikal Olikkunnu nenjinnullil azhanthumbikal Ini varinellu padume pulakankurangalil (oru vennila....)
Eran kulir thennalin vazhimaarum mazhakkaril Tharum thalirum choodum niram marum e vayaloram Vithirthunnu munnil maya mayil peelikal Vidarthunnu veendum kannamthali poovukal Ini mazhavillu neyyume hridayantharangalil (oru vennila...)
Language: Malayalam
ഒരു വെണ്ണിലാ പൂപ്പാടം ഒരു പൊൻകിനാ തെളിവാരം നിറ നന്മതൻ വെൺസൂര്യൻ അകലങ്ങളിൽ തേടുന്നു ഒരു പൂക്കാലം ഈ നിറകൂടിൻ കതിർകാലം ഒരു വെണ്ണിലാ പൂപ്പാടം ഒരു പൊൻകിനാ തെളിവാരം
വേനൽ മരത്തണലിൽ കിളിപാടും കളം പാട്ടിൽ ഓമൽ ചിരകഴകോടെ മാനം താനെ പറന്നുയരുമ്പോൾ തുളുമ്പുന്നു മണ്ണിൽ വിണ്ണിൽ പകൽ തുള്ളികൾ ഒളിക്കുന്നു നെഞ്ചിനുള്ളിൽ അഴൽതുമ്പികൾ ഇനി വരിനെല്ല് പാടുമീ പുളകാങ്കുരങ്ങളിൽ ഒരു വെണ്ണിലാ പൂപ്പാടം ഒരു പൊൻകിനാ തെളിവാരം
ഈറൻ കുളിർ തെന്നലിൻ വഴിമാറും മഴക്കാറിൽ താരും തളിരും ചൂടും നിറം മാറും ഈ വയലോരം വിതിർത്തുന്നു മുന്നിൽ മായ മയിൽപ്പീലികൾ വിടർത്തുന്നും വീണ്ടും കണ്ണാന്തളി പൂവുകൾ ഇനി മഴവില്ല്ലുനെയ്യുമീ ഹൃദയന്തരങ്ങളിൽ (ഒരു വെണ്ണിലാ..)