Manipravaala

1975
Lyrics
Language: English

Manipravaala thalakalunarnnu manassil
Kaladalangal vithirnnu
Kaavyakalayute kanakaamgulikalil
Kadhakalimudrakal vitarnnu
Manipravaala thalakalunarnnu

Sharalkaalamegham thiresheelayaayi
Shashikala kalivilakkaayi
Unnaayivaariyarum irayimmanthampiyum
Swarnnanaaraayangal minukki
Pambayum periyaarum bhaarathappuzhayumaa
Padangal paatee chaithramadangalaatee
Chendayil chengilayil ilathaalangalil
Syamanthakangal kilungi
(manipravaala thalakalunarnnu)

Damayanthiyaayi droupadiyaayi devayaaniyaayi kairali
Rathiyaay... sathiyaay rambhyaay raadhyaay..
Rathiyaay sathiyaay rambhyaay raadhyaay
Raasanatanamaati....
Rathnakireetavumaay thiranottam natathi
Raasachakravarthiyaam srungaaram...
(manipravaala thalakalunarnnoo....)
Language: Malayalam

മണിപ്രവാള തളകളുണര്‍ന്നു മനസ്സില്‍
കമലദളങ്ങള്‍ വിതിര്‍ന്നു
കാവ്യകലയുടെ കനകാംഗുലികളില്‍
കഥകളിമുദ്രകള്‍ വിടര്‍ന്നു
മണിപ്രവാള തളകളുണര്‍ന്നു....

ശരല്‍ക്കാലമേഘം തിരശ്ശീലയായി
ശശികല കളിവിളക്കായി
ഉണ്ണായിവാര്യരും ഇരയിമ്മന്‍തമ്പിയും
സ്വര്‍ണ്ണനാരായങ്ങള്‍ മിനുക്കി
പമ്പയും പെരിയാറും ഭാരതപ്പുഴയുമാ
പദങ്ങള്‍ പാടി ചൈത്രമദങ്ങളാടി
ചെണ്ടയില്‍ ചേങ്ങിലയില്‍ ഇലത്താളങ്ങളില്‍
സ്യമന്തകങ്ങള്‍ കിലുങ്ങി....
(മണിപ്രവാള തളകളുണര്‍ന്നു....)

ദമയന്തിയായി ദ്രൌപദിയായി ദേവയാനിയായി കൈരളി
രതിയായ്....സതിയായ് രംഭയായ് രാധയായ്....
രതിയായ് സതിയായ് രംഭയായ് രാധയായ്
രാസനടനമാടി....
രത്നകിരീടവുമാ‍യ് തിരനോട്ടം നടത്തി
രാസചക്രവര്‍ത്തിയാം ശൃംഗാരം
(മണിപ്രവാള തളകളുണര്‍ന്നൂ....)
Movie/Album name: Maanishaada
Artists