നിന്നെ കണ്ടാൽ നിലാവിൻ മഞ്ഞൾ പോലെ മാറിൽ ചാഞ്ഞാൽ തുടിക്കും മേഘം പോലെ കണ്ണിൽ കത്തണ തീ പോലെ കടലിൽ പെയ്യണ മഴ പോലെ മണ്ണിൽ മേഞ്ഞ സൂര്യൻ പോലെ തെന്നി തെന്നി തളർന്ന മനസ്സിൽ (നിന്നെ കണ്ടാൽ..)
വിരലിൽ തൊട്ടപ്പോൾ എൻ കരളിൽ തൊട്ടപ്പോൾ എന്തെന്തേ എന്നുള്ളം പൂന്തുടി കൊട്ടുന്നു (2) എന്നെ പുണരുമ്പോൾ എല്ലാം പതറുമ്പോൾ മൊട്ടിട്ടൊരു വെൺപൂവായ് വിരിയുന്നു ഞാൻ പൊന്നേ സ്വയമെന്നെ ശ്രുതി ചേർക്കാൻ ഞാൻ മറന്നു (നിന്നെ കണ്ടാൽ..)
ചിറകിൽ തൊട്ടപ്പോൾ പൂം ചിമിഴിൽ തൊട്ടപ്പോൾ എന്തെന്തേ എൻ മൗനം മാദകമാകുന്നു (2) ഞാനാം ഇളനീരിൻ സ്നേഹം മുകരുമ്പോൾ മുത്തിക്കുളിരും ചുണ്ടിൽ മധുര കൽക്കണ്ടം ഞാൻ അണിയാനും നുണയാനും നീ വരില്ലേ (നിന്നെ കണ്ടാൽ..)