Neeyente Lahari [F]

1976
Lyrics
Language: English

Nee ente lahari nee mohamalari
Ninnilen pularikal pookkunnu
Ninnilen sandhyakal thudukkunnu
Nee ente lahari....

Nithyaanuraagathin nruthanirjchari nee
Niravadyabhaavanaa pushpamanjari
Nin gandham alayadikkum bhoomiyil njaanoru
Swarnnapathangamaay parakkunnu
Neeyaakum poonilaa ppaalaazhiyil njaan
Nishaagandhiyaayaliyunnu....
Aliyunnu...aliyunnu.....
Nee ente lahari.....

Kelkkaatha gandharvvagaanapallavi nee
Kaanaatha kamaneeya shilpachaathuri
Nin roopam nizhalorukkum bhoomiyil njaanoru
Swapnashalaakayaay alayunnu
Neeyaakum swarggeeya sangeethamaalayil
Nishaageethamaay aliyunnu.....
Aliyunnu....aliyunnu.....
(nee ente lahari......)
Language: Malayalam

നീ എന്റെ ലഹരി നീ മോഹമലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
നീ എന്റെ ലഹരി

നിത്യാനുരാഗത്തിൻ നൃത്തനിർഝരി നീ
നിരവദ്യഭാവനാ പുഷ്പമഞ്ജരി
നിൻ ഗന്ധം അലയടിക്കും ഭൂമിയിൽ ഞാനൊരു
സ്വർണ്ണപതംഗമായ്‌ പറക്കുന്നു
നീയാകും പൂനിലാപ്പാലാഴിയിൽ ഞാൻ
നിശാഗന്ധിയായ്‌ അലിയുന്നു
അലിയുന്നു..... അലിയുന്നു.....
നീ എന്റെ ലഹരി.....

കേൾക്കാത്ത ഗന്ധർവ്വഗാനപല്ലവി നീ
കാണാത്ത കമനീയ ശിൽപചാതുരി
നിൻ രൂപം നിഴലൊരുക്കും ഭൂമിയിൽ ഞാനൊരു
സ്വപ്നശലാകയായലയുന്നു
നീയാകും സ്വർഗ്ഗീയ സംഗീതമാലയിൽ
നിശാഗീതമായ്‌ അലിയുന്നു.....
അലിയുന്നു...... അലിയുന്നു......
(നീ എന്റെ ലഹരി......)
Movie/Album name: Nee Ente Lahari
Artists