Oru puzhayarikil cheru thanalukalil Ninnidaam oru nimisham... Mizhi nirayuvathum kaanaathe Chiri vidaruvathum kaanaathe Pakalukal raavukal maayumpol.... Oru puzhayarikil cheru thanalukalil Ninnidaam oru nimisham....
Language: Malayalam
ഒരു പുഴയരികിൽ ചെറുതണലുകളിൽ നിന്നിടാം ഒരു നിമിഷം.... മിഴി നിറയുവതും കാണാതെ ചിരി വിടരുവതും കാണാതെ പകലുകൾ രാവുകൾ മായുമ്പോൾ.... ഒരു പുഴയരികിൽ ചെറുതണലുകളിൽ നിന്നിടാം ഒരു നിമിഷം....
വീണുമായും നിലാവിൽ...മുകിൽജാലകത്തിനു പിന്നിൽ ദൂരസാഗരം നോക്കി...ഒരു മൂകതാരാം നില്പൂ.... ഇടവഴിയിൽ ഇലയാൽ മൂടി...മറയുമൊരെൻ കാല്പാടുണ്ടോ കാണാതേ..... കാണാതെ കരുതിയ കരിവള തൻ ചിരികളാ മറവിലുണ്ടോ.... ഒരു പുഴയരികിൽ ചെറുതണലുകളിൽ നിന്നിടാം ഒരു നിമിഷം.... ആദ്യലാളനമേൽക്കേ...ഹൃദയാന്തരാളമുലഞ്ഞു... ആരുടേയോ കിനാവിൽ...ഉടലാകെ മുങ്ങിയലിഞ്ഞു മറവികളിൽ പനിനീർ തൂകി...കുളിരുമെൻ നെടുവീർപ്പുണ്ടോ അറിയാതേ.... ഏകാന്തനിശകളിൽ പുനർജ്ജനിക്കും സ്മൃതികളാ കടവിലുണ്ടോ....
ഒരു പുഴയരികിൽ ചെറുതണലുകളിൽ നിന്നിടാം ഒരു നിമിഷം.... മിഴി നിറയുവതും കാണാതെ ചിരി വിടരുവതും കാണാതെ പകലുകൾ രാവുകൾ മായുമ്പോൾ.... ഒരു പുഴയരികിൽ ചെറുതണലുകളിൽ നിന്നിടാം ഒരു നിമിഷം....