Kalyaana Sougandhikam

1996
Lyrics
Language: English

Kalyana saugandhikam mudiyil aniyunna thiruvathire
Sakhimaar kali paranjo mizhikalil naanamenthe..pulariyude
[kalyana saugandhikam]

Ethindrajaalangalaal neeyen vasantham thalodi shilakalaliyum
Ethindrajaalangalaal neeyente rathilola thanthri meetti
Swaramaay... layamaay.. vanamurali paadunnu
Manveena unarunnu anupama kala vidarum ividamini raajanganam
[kalyana saugandhikam]

Anuraaga harichandanam innente poo meni thazhuki madanananniyum
Anuraaga harichandanam innente kanavil sughandhameki
Unaroo... thozhi... samayamini vaikaathe mrudula hari maayaathe
Anniyuka pada thaliril ilakumoru maninopuram
Language: Malayalam

കല്യാണസൗഗന്ധികം മുടിയില്‍ അണിയുന്ന തിരുവാതിരേ
സഖിമാര്‍ കളിപറഞ്ഞോ മിഴികളില്‍ നാണമെന്തേ.. പുലരിയുടെ
(കല്യാണസൗഗന്ധികം)

ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍ വസന്തം തലോടി ശിലകളലിയും
ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍റെ രതിലോലതന്ത്രി മീട്ടി
സ്വരമായി..... ലയമായി..... വനമുരളി പാടുന്നു
മണ്‍വീണ ഉണരുന്നു അനുപമകല വിടരും ഇവിടമിനി രാജാങ്കണം
(കല്യാണസൗഗന്ധികം)

അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ പൂമേനി തഴുകി മദനനണിയും
അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ കനവില്‍ സുഗന്ധമേകി
ഉണരൂ...... തോഴി..... സമയമിനി വൈകാതെ മൃദുലഹരി മായാതേ
അണിയുക പദതളിരില്‍ ഇളകുമൊരു മണിനൂപുരം
(കല്യാണസൗഗന്ധികം)
Movie/Album name: Kalyaana Saugandhikam
Artists