Akaleyetho mazhayilaay neeyum nanayunnu Kudayumaay njaan vannidaam ere vaikaathe... Engo pokunnu nin theeram thedi... Enthe cheyyendu ee aazham thaandaan Vaaniletho thaaramenne neeleyetho paatha kaattunnu.... Athuvazhiye...veruthe...thuzhayukayaay.... Thaniye irulil vazhi thiranju njaan Novum manam ninne thedumpol Poonthinkalum engo maayunnu....
Language: Malayalam
തനിയെ ഇരുളിൽ വഴി തിരഞ്ഞു ഞാൻ നോവും മനം നിന്നെ തേടുമ്പോൾ പൂന്തിങ്കളും എങ്ങോ മായുന്നു.... കാവലായ് ഞാൻ വന്നു നിൻ മഞ്ഞിൻ പൂന്തോപ്പിൽ.... ദൂരെയായ് നീ പോകവേ പൊള്ളും നിന്നുള്ളം.... വേനൽ പൂ പോലെ ഇന്നെൻ ആത്മാവിൽ താരാട്ടിൻ ഈണം മെല്ലെ മായുന്നു.... തനിയെ ഇരുളിൽ വഴി തിരഞ്ഞു ഞാൻ.... ഉം...ഉം...ആ...ആ...ആ....
ഉയിരിലെ വെൺ ദീപമായ് വന്നൂ നീ എന്നിൽ അരുമയാമെൻ ലോകവും എന്നും നീ മാത്രം ഇന്നീ കൂട്ടിൽ ഞാൻ...താനേ ചായുന്നു ആരും കാണാതെ കണ്ണീർ തൂകുന്നു ഈ തമസ്സിൻ മേലെയായി സൂര്യനേ നീ ഒന്നു വന്നെങ്കിൽ ഒരുനിമിഷം അരികേ...കിരണവുമായ്..... തനിയെ ഇരുളിൽ വഴി തിരഞ്ഞു ഞാൻ.....
അകലെയേതോ മഴയിലായ് നീയും നനയുന്നു കുടയുമായ് ഞാൻ വന്നിടാം ഏറെ വൈകാതെ... എങ്ങോ പോകുന്നു നിൻ തീരം തേടി.... എന്തേ ചെയ്യേണ്ടു...ഈ ആഴം താണ്ടാൻ വാനിലേതോ താരമെന്നെ നീളെയേതോ പാത കാട്ടുന്നു അതുവഴിയേ...വെറുതേ...തുഴയുകയായ്.... തനിയെ ഇരുളിൽ വഴി തിരഞ്ഞു ഞാൻ നോവും മനം നിന്നെ തേടുമ്പോൾ പൂന്തിങ്കളും എങ്ങോ മായുന്നു....