Pularkaala chandrika [M]
1994
ഓ...
ഓ ...ഊം ....
പുലര്‍കാല ചന്ദ്രിക പോലെ
പൂത്തിരുവാതിര പോലേ ..
പുലര്‍കാല ചന്ദ്രിക പോലെ
പൂത്തിരുവാതിര പോലെ
അറിയാതെ വന്നെന്റെയുള്ളില്‍
അനുരാഗ ചന്ദനം ചാര്‍ത്തി
നീ എന്നെ ആലിംഗനം കൊണ്ടു മൂടി
ഓ... ആലിംഗനം കൊണ്ടു മൂടി
ആ...ആ ....അ ..ആ ....
അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടാം
നിന്നെ ആന്ദോളനങ്ങളില്‍ ഞാനുറക്കാം
അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടാം
നിന്നെ ആന്ദോളനങ്ങളില്‍ ഞാനുറക്കാം
മയങ്ങുമീ പൂമിഴിപ്പീലിയില്‍ ഞാനെന്റെ
മൗനപരാഗങ്ങള്‍ ചേര്‍ത്തു വെയ്ക്കാം
നെഞ്ചില്‍ മറ്റാരുമറിയാതെയുമ്മ വെയ്ക്കാം
(പുലര്‍കാല ...)
വലംപിരി ചുരുൾമുടി തുമ്പിൽ പൂക്കും
ലോല നീലോല്പലങ്ങളെ ഞാൻ വിടർത്താം
വലംപിരി ചുരുൾമുടി തുമ്പിൽ പൂക്കും
ലോല നീലോല്പലങ്ങളെ ഞാൻ വിടർത്താം
തരിവളക്കൈകളാൽ നീയന്നു മീട്ടിയ
തംബുരുവായി ഞാൻ ചേർന്നുറങ്ങാം
പിന്നെ ഏതോ സ്വരമേളമാസ്വദിക്കാം ...
(പുലര്‍കാല ...)
Movie/Album name: Vadhu Doctoraanu
Artists