ഇത് അഴക് അഴക് സ്വർഗ്ഗത്തിനിതു കതകു നല്ല ചെല്ല ചെല്ല ചിറകുള്ള ചിന്ന ചിന്ന കനവിന്നു പതിനേഴാണല്ലോ വയസ്സ് മണി മുത്തു മുത്തു കിലുങ്ങുന്ന കൊച്ചു കൊച്ചു ചിറകുമായ് തൊട്ട് തൊട്ട് എന്റെ മനസ്സ് ഹേയ് എന്നോടു കൂടെ നീയും പോരാമോ ദൂരെ മാനത്തെ കൊട്ടാരത്തിൽ മാലേയക്കൂടാരത്തിൽ; പോരാമോ ദൂരെ (2) (ഇതു അഴകു..)
ചുട്ടു പൊള്ളൂം വേനൽ മുട്ടി മുട്ടി വിളിച്ചു ചാറ്റൽമഴപ്പെണ്ണിൻ ജാലകങ്ങൾ തൊട്ടടുത്തു നിൽക്കും സുന്ദരന്റെ കണ്ണിൽ കുഞ്ഞു കുഞ്ഞു നിനവിൻ പൂന്തിരകൾ മഞ്ഞണിഞ്ഞ പൂവേ നീ ചിരിക്കേ എന്റെ നെഞ്ചിനുള്ളിൽ സ്നേഹം നീ വിരിക്കേ മായക്കാറ്റേ കൂടെ പാടാമോ ഹേയ് എന്നോടു കൂടെ നീയും പോരാമോ ദൂരെ മാനത്തെ കൊട്ടാരത്തിൽ മാലേയക്കൂടാരത്തിൽ; പോരാമോ ദൂരെ (ഇതു അഴകു..)
ചുറ്റി വരും കാറ്റിൻ ചുണ്ടിലൂള്ള പാട്ടിൽ ഇറ്റു വീഴും കനവിന്റെ നീർക്കണങ്ങൾ കട്ടെടുത്തു പായാം പട്ടുടുത്ത പൂവേ നമ്മളൊത്തു കൂടുവാനീ ദിനങ്ങൾ ചില്ലണിഞ്ഞ കൂടിൽ നീ തുറക്ക് എന്റെ ചെല്ലമണിപ്രാവേ നീ പറക്ക് നേരം പോയി വായോ ചങ്ങാതീ ഹേയ് എന്നോടു കൂടെ നീയും പോരാമോ ദൂരെ മാനത്തെ കൊട്ടാരത്തിൽ മാലേയക്കൂടാരത്തിൽ; പോരാമോ ദൂരെ (ഇതു അഴകു..)