Shilpakalaa (Bit) [Moham Enna Pakshi]

1980
Lyrics
Language: English

Saagarathinnunmadam paadunnu
Aa...
Vaasarashreekanyakaye vaarivaarippunarumbol
Saagarathinnunmadam paadunnu
Mothirappooviral muthum kaamukante hridayathil
Mohamenna pakshi paadunnu paadunnu
Shilpakalaadevathayude pushpaanjali veykkumee
Krishnashilaamandapangalil

Maargalippoo kanyaka than maaraninja pattazhinju
Vaarmethayilaalolam paarunnu
Aa...
Maargalippoo kanyaka than maaraninja pattazhinju
Vaarmethayilaalolam paarunnu
Mohanamaamoru manthramaadhuri peythaathmaavil
Snehamenna pakshi paadunnu paadunnu
Shilpakalaadevathayude pushpaanjali veykkumee
Krishnashilaamandapangalil
Thaanu thaanu parannu vaa
Language: Malayalam

സാഗരത്തിന്നുന്മാദം പാടുന്നു
ആ...................................
വാസരശ്രീകന്യകയേ വാരിവാരിപ്പുണരുമ്പോള്‍
സാഗരത്തിന്നുന്മാദം പാടുന്നു
മോതിരപ്പൂവിരല്‍മുത്തും കാമുകന്‍റെ ഹൃദയത്തില്‍
മോഹമെന്ന പക്ഷി പാടുന്നു പാടുന്നു
ശില്‍പകലാദേവതയുടെ പുഷ്പാഞ്ജലി വെയ്ക്കുമീ
കൃഷ്ണശിലാമണ്ഡപങ്ങളില്‍

മാര്‍ഗ്ഗളിപ്പൂ കന്യകതന്‍ മാറണിഞ്ഞ പട്ടഴിഞ്ഞു
വാര്‍മെത്തയിലാലോലം പാറുന്നു
ആ...................................
മാര്‍ഗ്ഗളിപ്പൂ കന്യകതന്‍ മാറണിഞ്ഞ പട്ടഴിഞ്ഞു
വാര്‍മെത്തയിലാലോലം പാറുന്നു
മോഹനമാംമൊരുമന്ത്രമാധുരിപെയ്താത്മാവില്‍
സ്നേഹമെന്ന പക്ഷി പാടുന്നു പാടുന്നു
ശില്‍പകലാദേവതയുടെ പുഷ്പാഞ്ജലി വെയ്ക്കുമീ
കൃഷ്ണശിലാമണ്ഡപങ്ങളില്‍
താണു താണു പറന്നു വാ
Movie/Album name: Mela
Artists