Ponnum Therilennum [F]

1989
Lyrics
Language: Malayalam

പൊന്നും തേരിലെന്നും
പുലരും കാലമേ
ഇളമാൻകിടാങ്ങൾ മേയും
ഹൃദയം നീ കണ്ടുവോ..?
മൗനം ഊയലാടും
മനസ്സിൻ ചില്ലയിൽ
ഇതൾവീശി മെല്ലെ വിടരാൻ
ഇനിയെന്തേ താമസം

കാതിൽ ചെല്ലത്തെന്നൽ
ഏതോ ചൊല്ലും നേരം
കന്നിയോമൽ കവിളിലായിരം
തുമ്പി തുള്ളുന്നു
നയനനീരിൽ പുലരിനാളം
കിരണമെയ്യുന്നു

കനവുകളിൽ അഴകേറും
ആകാശമന്ദിരങ്ങൾ
നിഴൽ വീഴും...
നിഴൽ വീഴും പിഞ്ചുമനസ്സിൽ
അഭിലാഷമേടകൾ
നിലയില്ലാ കോട്ടകൾ
Movie/Album name: Eenam maranna kaattu
Artists