വസന്തമല്ലികേ മനസ്സു നിറയും പ്രിയവസന്തമായ് നീ വാ.... കനകച്ചിലമ്പേ...നടനത്തിടമ്പേ.. എനിക്കു സ്വന്തമായ് നീ വാ...
നിന്നെ നോക്കിയിരുന്നാൽ...കോടി കാവ്യമെഴുതാം... നിന്റെ നൃത്തജതി ഞാൻ...ജീവതാളമാക്കാം... നുകരുമ്പോൾ ഒന്നോടെ മയക്കുന്ന തേനേ കവിത നിൻ കവിഞ്ജരും രസികനും ഞാനേ... ധീം തനനനന നാ ധിരനന വാ മദന വദനാ...
വസന്തമല്ലികേ മനസ്സു നിറയും പ്രിയവസന്തമായ് നീ വാ.... കനകച്ചിലമ്പേ...നടനത്തിടമ്പേ.. എനിക്കു സ്വന്തമായ് നീ വാ...
കാലത്തിൻ താളിന്മേൽ സ്വർണ്ണത്തിൻ നാരായത്താൽ ആലേഖം ചെയ്തില്ലേ പ്രേമകഥ...കഥ... ഏതേതോ ജന്മങ്ങൾ മുൻപേ ഒന്നിച്ചോരല്ലേ നമ്മൾ ഈ ബന്ധം നീളുന്നു വീണ്ടും ഇതാ...ഇതാ.. കൈതൊട്ടാൽ കൽത്തൂണിൽപ്പോലും തീരാത്ത സംഗീതം പെയ്യും ചോഴരാജമണ്ഡപത്തിൽ നീയെൻ ചന്ദ്രമോഹനാംഗനായി വന്നാൽ മനസ്സിലെ പ്രണയത്തിൻ ഗീതാഞ്ജലി... ഞാനേ......
വസന്തമല്ലികേ മനസ്സു നിറയും പ്രിയവസന്തമായ് നീ വാ.... കനകച്ചിലമ്പേ...നടനത്തിടമ്പേ.. എനിക്കു സ്വന്തമായ് നീ വാ....(2)