Njaanum neeyum raavin kanavil Oro naalum cherum thammil... Ezhaam baharin idanaazhiyil Megham pole ozhukidave.... Njaanum neeyum raavin kanavil
Language: Malayalam
ഞാനും നീയും രാവിൻ കനവിൽ ഓരോ നാളും ചേരും തമ്മിൽ.... ഏഴാം ബഹറിൻ ഇടനാഴിയിൽ മേഘം പോലെ ഒഴുകിടവേ..... ഞാനും നീയും രാവിൻ കനവിൽ....
നേരിൽ കാണും നേരത്തെന്തേ തമ്മിൽ നോക്കാതെ പോയി നാം... കാണും നേരം കാതിൽ ചൊല്ലാൻ കാത്തു ഞാൻ വെച്ച തേൻമൊഴി മൗനം തൂവും മഞ്ഞിൽ മൂടി നാണത്തിൻ പൂവായി മാറി ഞാൻ... ഞാനും നീയും രാവിൻ കനവിൽ....
മൗലാ....മേരേ മൊഹബ്ബത്ത് യാ....ഖുദാ....
നിന്നെ കാത്തെൻ വെണ്ണിലാവേ വാതിൽ ചാരാതെ നിന്നു ഞാൻ രാവിൻ മാറിൽ മേയും നേരം ഓമൽ കൈവിരൽ നീട്ടി നീ.... ഒന്നു തൊട്ടു മെല്ലെ മെല്ലെ പൊൻപുലർ പൂവെയിലായി ഞാൻ....
ഞാനും നീയും രാവിൻ കനവിൽ ഓരോ നാളും ചേരും തമ്മിൽ.... ഏഴാം ബഹറിൻ ഇടനാഴിയിൽ മേഘം പോലെ ഒഴുകിടവേ..... ഞാനും നീയും രാവിൻ കനവിൽ.......