Sindorapushpavana Chakoram

1976
Lyrics
Language: English

Sindoorapushapavana chakoram seethapainkiliyotu chollee
Nee paattum gaanathin anandalahariyil....
Nee paattum gaanathin anandalahariyil
Ellaam marannu njaan urangatte...urangatte....

Aayilyam maanathin kutayute keezhil aathiraappoomazhakkulir chooti
Sahathaapaardra sungandhachotikalaal....
Sahathaapaardra sungandhachotikalaal soumyavathiyaay kili paatee
Avalute manassappozhum manthricchu
Priyachakoram orikkalumorikkalumurangalle
Priyachakoram...priyachakoram....

Sindoorapushapavana chakoram seethapainkiliyotu chollee....

Anizhappooppanchami vilakkukal pookkum aakaashappaalathan kaltharayil
Urangaan vaikiyoraayiram raavukal
Urangaan vaikiyoraayiram raavukal unarnnirunnaa kili paatee....
Avalute manassappozhum manthricchu
Priyachakoram orikkalumorikkalumurangalle
Priyachakoram...priyachakoram....

Sindoorapushapavana chakoram seethapainkiliyotu chollee
Nee paattum gaanathin anandalahariyil
Ellaam marannu njaan urangatte...urangatte....
Language: Malayalam

സിന്ദൂരപുഷ്പവന ചകോരം സീതപ്പൈങ്കിളിയോടു ചൊല്ലീ
നീ പാടും ഗാനത്തിന്‍ ആനന്ദലഹരിയിൽ....
നീ പാടും ഗാനത്തിന്‍ ആനന്ദലഹരിയിൽ എല്ലാം മറന്നു ഞാൻ ഉറങ്ങട്ടേ...
ഉറങ്ങട്ടേ....

ആയില്യം മാനത്തിൻ കുടയുടെ കീഴിൽ ആതിരാപൂമഴക്കുളിർ ചൂടി...
സഹതാപാർദ്ര സുഗന്ധച്ചൊടികളാൽ......
സഹതാപാർദ്ര സുഗന്ധച്ചൊടികളാൽ സൌമ്യവതിയായ് കിളി പാടീ...
അവളുടെ മനസ്സപ്പോഴും മന്ത്രിച്ചു...
പ്രിയചകോരം ഒരിക്കലുമൊരിയ്ക്കലും ഉറങ്ങല്ലേ...
പ്രിയചകോരം...പ്രിയചകോരം...

സിന്ദൂരപുഷ്പവന ചകോരം സീതപ്പൈങ്കിളിയോടു ചൊല്ലീ...

അനിഴപ്പൂപ്പഞ്ചമി വിളക്കുകൾ പൂക്കും ആകാശപ്പാലതൻ കൽത്തറയിൽ
ഉറങ്ങാൻ വൈകിയൊരായിരം രാവുകൾ....
ഉറങ്ങാൻ വൈകിയൊരായിരം രാവുകൾ ഉണർന്നിരുന്നാ കിളി പാടീ...
അവളുടെ മനസ്സപ്പോഴും മന്ത്രിച്ചു...
പ്രിയചകോരം ഒരിക്കലുമൊരിയ്ക്കലും ഉറങ്ങല്ലേ....
പ്രിയചകോരം...പ്രിയചകോരം......

സിന്ദൂരപുഷ്പവന ചകോരം സീതപ്പൈങ്കിളിയോടു ചൊല്ലീ...
നീ പാടും ഗാനത്തിന്‍ ആനന്ദലഹരിയിൽ എല്ലാം മറന്നു ഞാൻ ഉറങ്ങട്ടേ...
ഉറങ്ങട്ടേ....
Movie/Album name: Sindooram
Artists