Maanasa Saarasamalarmanjariyil [M]

1967
Lyrics
Language: English

Maanasa saarasa malar manjariyil
Madhu nukaranoru shalabham ethum
Vilanja munthiri madhuvadikayil
Virunnunnan oru kuruvi ethum
Oru kuruvi ethum

Kanana veedhiyil karthika vilkakumay
Kaithakal nirakkunna kaalamallo
Manamithil sankalpa surabhila karpoora
Manideepam kolutheedoo
Hridayame.. hridayame..

Muraliyil paadathe mooli mooli padathe
Chirakukal anangaathe paarivarum
Tharivala kilungaathe maniyara thurannatte
Malarmetha virichaatte
Hridayame.. hridayame..
Language: Malayalam

മാനസ്സസാരസ മലര്‍മഞ്ജരിയില്‍
മധുനുകരാനൊരു ശലഭമെത്തും..
വിളഞ്ഞ മുന്തിരി മധു‍വാടികയില്‍
വിരുന്നുണ്ണാനൊരു കുരുവിയെത്തും..
ഒരു കുരുവിയെത്തും..

കാനനവീഥിയില്‍ കാര്‍ത്തികവിളക്കുമായ്
കൈതകള്‍ നിരക്കുന്ന കാലമല്ലോ..
മനമിതില്‍ സങ്കല്‍പ്പ സുരഭില കര്‍പ്പൂര
മണിദീപം കൊളുത്തീടൂ.. ഹൃദയമേ..
ഹൃദയമേ...

മുരളിയില്‍ പാടാതെ മൂളിമൂളി പാടാതെ..
ചിറകുകളനങ്ങാതെ പാറിവരും..
തരിവള കിലുങ്ങാതെ മണിയറ തുറന്നാ‍ട്ടേ..
മലര്‍മെത്ത വിരിച്ചാട്ടേ.. ഹൃദയമേ..
ഹൃദയമേ...
Movie/Album name: Pooja
Artists