Seetha Seemantham

2012
Lyrics
Language: Malayalam

സീതാ സീമന്തം എങ്ങുമെങ്ങും ശുഭമംഗളം
സാന്ദ്രാനന്ദം നെഞ്ചിനുള്ളിലെന്തൊരുത്സവം
കോസലദേശമേയുണരു്
കോകിലപോലാശയില്‍ പല്ലവി പാടു്
വെണ്ണയും തോല്‍ക്കുമീയുടലില്‍
വെണ്ണിലാചന്ദനച്ചാറോളം പൂശു്
ശ്രീരാമന്‍ പട്ടത്തുറാണി സീതാമുഖം ചുവന്നു
(സീതാ സീമന്തം )

സുന്ദരമീ കാഴ്ചകണ്ടു വിണ്ണുലകു് ദേവവൃന്ദം വര്‍ഷിച്ചു പൂമാരികള്‍
ഭൂദേവിപുത്രിയുടെ തൂനെറ്റിമേലൊരു പൂമ്പൊട്ടു ചാര്‍ത്തി രാമന്‍
ചേലെഴുന്ന ചേലചുറ്റി കുമ്മിയാടിപ്പാടി നിന്നു് ദേവതയ്ക്കു് വാഴ്ത്തു് ചൊല്ലിടു്
മാരിവില്ലിന്നേഴുവര്‍ണ്ണം ചാലിച്ചൊരു തേള്‍ ചമച്ചു് മൈഥിലിയെ അതിലിരുത്തു്
ആര്യപുത്രസാമിപ്യത്തില്‍ ആറ്റുനോല്‍ക്കും നാള്‍കള്‍
ആശയുള്ള വസ്തുക്കള്‍ മേലാര്‍ത്തിയേറുമല്ലോ
ഈ കണ്ണിണയില്‍ കണ്ടീടും കനകക്കിനാവിന്റെ തന്നിളംപൈതലല്ലോ
(സീതാ സീമന്തം )

മഞ്ഞളോടുകുങ്കുമത്തെ മഞ്ജുമെയ്യില്‍ ചാര്‍ത്തിക്കൊണ്ടു് മംഗളങ്ങള്‍ ഞങ്ങള്‍ നേരുന്നു
ആര്‍ഭാടമില്ലേലും ആഘോഷമില്ലേലും ആദരിക്കാന്‍ ഞങ്ങളുണ്ടല്ലോ
ദേവരാജി മാത്രമല്ല ഏഴുലകും നിനക്കായി ഭാവുകങ്ങള്‍ നേരുവാനുണ്ടു്
കണ്ണിമയ്ക്കും നേരമെല്ലാം കണ്‍ തുറക്കും നേരമെല്ലാം കാവലായി ഞങ്ങളുണ്ടല്ലോ
വസന്തത്തിന്‍ തേരിലേറി വരും കാലം ശുഭമേ
മനസ്സിന്റെ തോളില്‍ തത്തി വിളിക്കുന്നു പുലരി
ഇഹത്തിലും പരത്തിലും നിനക്കുള്ള സമ്മാനം ഒരു മുഗ്ദ്ധമുഖമല്ലയോ
ദേവി സീമന്തം ഇത്രയേറെ ഹൃദ്യതരമോ
പ്രേമാനന്ദം നിത്യമോദഭാസുരമല്ലോ
നാളു നോക്കി കുറിച്ചു ആശ്രമത്തില്‍ നാളത്തെ അതിഥിക്കായി (2)
ശുഭയോഗം വരവായി ഒരു ശിശുവിനെ വരവേല്‍ക്കാന്‍
ദേവി സീമന്തം ഇത്രയേറെ ഹൃദ്യതരമോ
പ്രേമാനന്ദം നിത്യമോദഭാസുരമല്ലോ
Movie/Album name: Sree Raamaraajyam
Artists