Venal Theeyilambaram

1993
Lyrics
Language: English

Venaltheeyil ambaram meghakkaar vidarthave
Puthumazha kulirmazha ilayilorulsava thaala saadhakam
Nava jeeva laalanam...ithu mohapoorakam
Thozhaa...ariyuu....
Paazhmarubhoomiyilum neerozhukaaminiyum
Vaadiya chillayilum poovidaraaminiyum
Ithu kaalam nalkiya varadaanam thaan kaarunyam..
Ammaye orkkuka naam...ini anjali kooppuka naam
Ammaye orkkuka naam...ini anjali kooppuka naam...

Paattu marannoru kili paadi puthiyoru bhoopaalam
Pedi padarthiyorirul maari prabhaathamaay...
Nanmakal than vazhiyil naamini munnottu..
Karmma tharanginiyil neenthuka munnottu
Unaruu...thozhaa...unarvin oliyil
Ithu kaalam nalkiya varadaanam thaan kaarunyam..
Ammaye orkkuka naam...ini anjali kooppuka naam
Ammaye orkkuka naam...ini anjali kooppuka naam...
(venaltheeyil ambaram...)

Kozhiyuvathilloru naalum jananee hridaya vasantham
Athil vidarum gandham...sneha raareeram...
Ithu thyaaga sangeetham...
Aa...aa...aa...aa...aa...
Aa...aa...aa...aa...aa.....
Language: Malayalam

വേനൽത്തീയിലംബരം മേഘക്കാർ വിടർ‌ത്തവേ
പുതുമഴ കുളിർമഴ ഇളയിലൊരുത്സവതാള സാധകം
നവ ജീവലാളനം...ഇതു മോഹപൂരകം
തോഴാ...അറിയൂ....
പാഴ്മരുഭൂമിയിലും നീരൊഴുകാമിനിയും
വാടിയ ചില്ലയിലും പൂവിടരാമിനിയും
ഇതു കാലം നൽകിയ വരദാനം താൻ കാരുണ്യം..
അമ്മയെ ഓർക്കുക നാം...ഇനി അഞ്ജലി കൂപ്പുക നാം
അമ്മയെ ഓർക്കുക നാം...ഇനി അഞ്ജലി കൂപ്പുക നാം....

പാട്ടു മറന്നൊരു കിളി പാടി പുതിയൊരു ഭൂപാളം
പേടി പടർത്തിയൊരിരുൾ മാറി പ്രഭാതമായ്‌...
നന്മകൾതൻ വഴിയിൽ നാമിനി മുന്നോട്ടു്..
കർമ്മതരംഗിണിയിൽ നീന്തുക മുന്നോട്ടു്...
ഉണരൂ...തോഴാ...ഉണർവ്വിൻ ഒളിയിൽ
ഇതു കാലം നൽകിയ വരദാനം താൻ കാരുണ്യം..
അമ്മയെ ഓർക്കുക നാം...ഇനി അഞ്ജലി കൂപ്പുക നാം
അമ്മയെ ഓർക്കുക നാം...ഇനി അഞ്ജലി കൂപ്പുക നാം....
(വേനൽത്തീയിലംബരം...)

കൊഴിയുവതില്ലൊരു നാളും ജനനീ ഹൃദയവസന്തം
അതിൽ വിടരും ഗന്ധം...സ്നേഹ രാരീരം...
ഇതു ത്യാഗ സംഗീതം...
ആ...ആ...ആ...ആ...ആ....
ആ...ആ...ആ...ആ...ആ......
Movie/Album name: Saayanthanam
Artists