Veyiloli Vitharum Pakalukal

2025
Lyrics
Language: Malayalam

വെയിലൊളി വിതറും
പകലുകൾ വിടവാങ്ങി
ഉരുകുമൊരിരവിൻ
ഇരുളുകൾ ഉയിർ മൂടി
തീരാതെ നോവേകാൻ
തീ പോലെ ഓർമ്മകൾ
ഹൃദയമിതാ വരും
തിരികെ നീ യാത്രയാകവേ
നാം വീണുടഞ്ഞിതാ

നിറഞ്ഞ കണ്ണിലെ
നിലാവ് മാഞ്ഞിതാ
സ്വയം തളരുമീ വേനലിൻ വാതിലിൽ
വിദൂരവാനിലെ വിമൂക മേഘമായ്
നീയും പോയോ
വെയിലൊളി വിതറും
പകലുകൾ വിടവാങ്ങി
ഉരുകുമൊരിരവിൻ
ഇരുളുകൾ ഉയിർ മൂടി
തിരികെ നീ യാത്രയാകവേ
നാം വീണുടഞ്ഞിതാ
Movie/Album name: Nellikkampoyil Night Riders
Artists