Pranayame

2013
Lyrics
Language: English

Ho... ho...
Pranayame mizhiyile nanavu pol
Arikil nee
Hrudayamaam thalikayil kanalu pol
Erivu nee
Vannetheetum ethetho janmam thannil
Iniyum priyamukham theliyumo
Kannethaa doorath kanneeril maanjaalum
Ulkkannil neeyallaathaaro
O... o....
(pranayame)

Mathivaraathozhukumee aruvi pole
Arikilekkormakal paayave
Oru nilaavenna pol thirayumennennumen
Viduramaam ormakal vijana theerangalil
Mouna samgeethamaayi
O... o....

Aa... aa... aaa...

Smruthikalaay urayumen aathmadaaham
Hima shilaa shikharamaay innu maari
Pakaruvaanennumen madhuramaam chumbanam
Ilaveyil thumpiyaay maraviyil ninnithaa
Thetiyethunnu ninne
(pranayame)
Language: Malayalam

ഹോ..... ഹോ....
പ്രണയമേ മിഴിയിലെ നനവു പോല്‍
അരികില്‍ നീ
ഹൃദയമാം തളികയില്‍ കനലു പോല്‍
എരിവു നീ
വന്നെത്തീടും ഏതേതോ ജന്മം തന്നില്‍
ഇനിയും പ്രിയമുഖം തെളിയുമോ
കണ്ണെത്താ ദൂരത്ത് കണ്ണീരില്‍ മാഞ്ഞാലും
ഉള്‍ക്കണ്ണില്‍ നീയല്ലാതാരോ
ഓ.. ഓ....
(പ്രണയമേ)

മതിവരാതൊഴുകുമീ അരുവി പോലെ
അരികിലേക്കോര്‍മകള്‍ പായവെ
ഒരു നിലാവെന്ന പോല്‍ തിരയുമെന്നെന്നുമെന്‍
വിദുരമാം ഓര്‍മകള്‍ വിജന തീരങ്ങളില്‍
മൗന സംഗീതമായി
ഓ... ഓ....

ആ... ആ.... ആ...

സ്മൃതികളായ് ഉറയുമെന്‍ ആത്മദാഹം
ഹിമ ശിലാ ശിഖരമായ് ഇന്നു മാറി
പകരുവാനെന്നുമെന്‍ മധുരമാം ചുംബനം
ഇളവെയില്‍ തുമ്പിയായ് മറവിയില്‍ നിന്നിതാ
തേടിയെത്തുന്നു നിന്നെ
(പ്രണയമേ)
Movie/Album name: Ladies and Gentleman
Artists