ബാലേയമേറിയ ദാവീദിൻ ഓമന
ഈ രാജവീഥിയിൽ വന്നല്ലോ
ഈറൻ ഒലീവില ഈന്തപ്പനയോല
മാലോകരേന്തും മന്നാകെ
ജറുസലേം പൂകിടും ഏഴ തൻ നാഥനെ
സ്വാഗതം ഓതിടാൻ ചേർന്നിടാം
ആയിരം നാവാലെ പാടിടാം
ഓശാന... ഓശാനാ.. ഓശാനാ..ഓശാനാ.
സീയോണിൻ ദേവനായ് ഓർമ്മപ്പൂ ഓശാനാ
തിരു ഞായറിൽ നീ ജനനീതി കാക്കാൻ
നീങ്ങിയ നസ്റേത്തിൻ പാതയിൽ
അധികാരികളാകെയും വിറകൊള്ളും പോലെ
ഓരോ നാടും തേടവേ
ലോകം കാൽക്കീഴിൽ പൂവിരിപ്പായ്
തൂകി പുതുചേല മോദമോടെ
ചെറുപൈതൽ കൂട്ടം സ്തുതിഗീതങ്ങൾ
വെണ്മൊഴിയോടെയോതി ഇരുഭാഗത്തും
സുനാദമായ് സലോലമായ്
ഓശാന... ഓശാനാ.. ഓശാനാ..ഓശാനാ.
സീയോണിൻ ദേവനായ് ഓർമ്മപ്പൂ ഓശാനാ
ബാലേയമേറിയ ദാവീദിൻ ഓമന
ഈ രാജവീഥിയിൽ വന്നല്ലോ
ഈറൻ ഒലീവില ഈന്തപ്പനയോല
മാലോകരേന്തും മന്നാകെ
ജറുസലേം പൂകിടും ഏഴ തൻ നാഥനെ
സ്വാഗതം ഓതീടാൻ ചേർന്നിടാം
ആയിരം നാവാലെ പാടിടാം
Movie/Album name: Oshana
Artists