Vaadaa Vedaa (Kaattu Marathinte)
2025
പാട്ടരേ... കൂട്ടരേ... മണ്ണ് കാത്തോനേ...
പാട്ടിലും കട്ടിലും ചോര വാർത്തോനേ...
ഇതു വിധി എന്ന് കരുതി ചതി കാട് പൊറുക്കുമോ
ദിനം ദിനം വേദമകനോ തൊടുമോ ഇനി!
........വേടാ വാടാ.....
കാട്ടു മരത്തിന്റെ മനം മുറിഞ്ഞേ...
കാക്കി ഭൂതങ്ങൾ വനം നിറഞ്ഞേ...
യന്ത്ര തോക്കുകൾ മന്ത്രമൊതുമ്പോൾ
അമ്മ കിളി കരഞ്ഞേ...
കാട്ടു മരത്തിന്റെ മനം മുറിഞ്ഞേ...
കാക്കി ഭൂതങ്ങൾ വനം നിറഞ്ഞേ...
യന്ത്ര തോക്കുകൾ മന്ത്രമൊതുമ്പോൾ
അമ്മ കിളി കരഞ്ഞേ...
വാനമകളൊരുത്തി നിന്റെ മാറുതുളഞ്ഞല്ലോ
മാനവും തകർന്ന് പേരുങ്കാട് കരഞ്ഞല്ലോ..
മലയിൽ ഉരുവെടുക്കും അരുവി രണം
നിറഞ്ഞു ആറുകമ്പുൾ കരിഞ്ഞല്ലോ...
പൂങ്കാവനത്തിലോ പോര്
അത് കാണാൻ കൊതിച്ചൊരെല്ലാം ആര്
ഇന്ന് ചത്തു നീതിക്കൊപ്പം നീര്കു
രുതിക്ക് കൂട്ട് നിന്നവർ ആര്.
വനക്കിളിയെ... മരക്കിളയെ...
മനിതൻ അരമരത്തിൻ മനമില്ലയേ...
വനക്കിളിയെ... മരക്കിളയെ...
മനിതൻ അരമരത്തിൻ മനമില്ലയേ...
കലഹം കൊണ്ട് തടി എടുത്തവരും
വീണ്ടും അതിരുകെട്ടി കീറി മുറിച്ചവരും
ചതി മറന്നോ.. മറന്നോ എന്നെ മറന്നോ..
എന്റെ ചോര ചരിതംഈ മണ്ണിൽ അലിഞ്ഞോ...
........ വേടാ വാടാ.....
ഓരോ ചെടിക്കും ഒരേ ഉയിര്
അതിൽ വേരോടും നീരിനും ഒര് ഉയിര്
മനിതൻ ഉയിരു ഒരുപോലല്ലേ
അത് പുരിയാൻ ഇനിയും നാൾ നീളല്ലേ....
ഓരോ കഥക്കും ഓരോ പൊരുള്
നിന്റെ നീറും കഥക്ക് മേലെ ഇരുള്.
ഇരുള് നീങ്ങും ഇനി പകൽ അല്ലെ
അതിൽ നീതി സൂര്യനോ എരിയില്ലേ...
വനക്കിളിയെ... മരക്കിളയെ...
മനിതൻ അരമരത്തിൻ മനമില്ലയേ...
വനക്കിളിയെ... മരക്കിളയെ...
മനിതൻ അരമരത്തിൻ മനമില്ലയേ...
വനക്കിളി വനക്കിളി വനക്കിളിയേ...
മനിതൻ അരമരത്തിൻ മനമില്ലയേ...
വനക്കിളി വനക്കിളി വനക്കിളിയേ...
മനിതൻ അരമരത്തിൻ മനമില്ലയേ...
Movie/Album name: Narivetta
Artists