Palliyunarthuvaan

2000
Lyrics
Language: English

Palliyunarthuvaan paattumaayethunna
Paananaare pazham paananaare
Pampaanadikkare paadathinakkare
Poy varaamo onnu poy varaamo
Ithirippoovile atharorithiri kondu varaamo nee
Moham paaripparakkunna vaanampaadikalaay
Modam kaalil chilambittu thaalam thullukayaay (palliyunarthuvaan.....)

Bhoodevi pennorungi
Bhoodevi pennorungi aakaasham vannu kanduu
Avarude veleeyogaminangee (2)
Meghappoovile maarikkarukal
Odi vannu thaali theerkkuvaan
Melle kunijappol lajjichu nilkkunna
Bhoomiyum vaanavum velikkorungumbol
Moham paaripparakkunna vaanampaadikalaay
Modam kaalil chilambittu thaalam thullukayaay (palliyunarthuvaan.....)

Aa swarggam theril vannu
Aa swarggam theril vannu sammaanam kondu thannu
Madhuvidhu vela keli thudangee (2)
Chaayam thazhukiya veenameettuvaan
Koodeyethee kaamasaayakan
Thathakkilichundu thammilurasumbol
Chekkanum pennum thammil kothikkunnu
Moham paaripparakkunna vaanampaadikalaay
Modam kaalil chilambittu thaalam thullukayaay (palliyunarthuvaan.....)
Language: Malayalam

പള്ളിയുണർത്തുവാൻ പാട്ടുമായെത്തുന്ന
പാണനാരേ പഴംപാണനാരേ
പമ്പാ നദിക്കരെ പാടത്തിനക്കരെ
പോയ് വരാമോ ഒന്നു പോയ് വരാമോ
ഇത്തിരിപ്പൂവിലെ അത്തറൊരിത്തിരി കൊണ്ടു വരാമോ നീ
മോഹം പാറിപ്പറക്കുന്ന വാനമ്പാടികളായ്
മോദം കാലിൽ ചിലമ്പിട്ടു താളം തുള്ളുകയായ്
(പള്ളിയുണർത്തുവാൻ........)

ഭൂദേവി പെണ്ണൊരുങ്ങി
ഭൂദേവി പെണ്ണൊരുങ്ങി ആകാശം വന്നു കണ്ടൂ
അവരുടെ വേളീ യോഗമിണങ്ങീ (2)
മേഘപ്പൂവിലെ മാരിക്കാറുകൾ
ഓടി വന്നു താലി തീർക്കുവാൻ
മെല്ലെ കുനിഞ്ഞപ്പോൾ ലജ്ജിച്ചു നിൽക്കുന്ന
ഭൂമിയും വാനവും വേളിക്കൊരുങ്ങുമ്പോൾ
മോഹം പാറിപ്പറക്കുന്ന വാനമ്പാടികളായ്
മോദം കാലിൽ ചിലമ്പിട്ടു താളം തുള്ളുകയായ്
(പള്ളിയുണർത്തുവാൻ........)

ആ സ്വർഗ്ഗം തേരിൽ വന്നൂ
ആ സ്വർഗ്ഗം തേരിൽ വന്നൂ സമ്മാനം കൊണ്ടു തന്നൂ
മധുവിധു വേള കേളി തുടങ്ങി (2)
ചായം തഴുകിയ വീണ മീട്ടുവാൻ
കൂടെയെത്തീ കാമസായകൻ
തത്തക്കിളിച്ചുണ്ടു തമ്മിലുരസുമ്പോൾ
ചെക്കനും പെണ്ണും തമ്മിൽ കുതിക്കുന്നൂ
മോഹം പാറിപ്പറക്കുന്ന വാനമ്പാടികളായ്
മോദം കാലിൽ ചിലമ്പിട്ടു താളം തുള്ളുകയായ്
(പള്ളിയുണർത്തുവാൻ........)
Movie/Album name: Ee Mazha Thenmazha
Artists