Poomkurinji Poothu Vidarnnoru

2025
Lyrics
Language: Malayalam

പൂങ്കുറിഞ്ഞി പൂത്തുവിടർന്നൊരു മാമല മേട്ടിൽ
പൂങ്കുയില് പാടാനെത്തണ പൂമല മേട്ടിൽ
പൂങ്കുറിഞ്ഞി പൂത്തുവിടർന്നൊരു മാമല മേട്ടിൽ
പൂങ്കുയില് പാടാനെത്തണ പൂമല മേട്ടിൽ
കാട്ടുമുല്ല പൂത്തതുപോലൊരു പെണ്ണൊരുത്തി
കാട്ടുചോലേൽ നീരാടുന്നൊരു തേൻ കുറത്തി
കാട്ടുമുല്ല പൂത്തതുപോലൊരു പെണ്ണൊരുത്തി
കാട്ടുചോലേൽ നീരാടുന്നൊരു തേൻ കുറത്തി

കല്ലുമാല കാതിൽ കടുക്കൻ കൈവളകൾ
ചന്തമുളള ചിങ്കാരി പെണ്ണിന് എന്തൊരു ചേല്
കല്ലുമാല കാതിൽ കടുക്കൻ കൈവളകൾ
ചന്തമുളള ചിങ്കാരി പെണ്ണിന് എന്തൊരു ചേല്
കാട്ടു ഞാവൽ തേൻ പഴം പോലൊരു കണ്ണഴക്
വാകമരം പൂത്തതുപോലൊരു മെയ്യഴക്
കാട്ടു ഞാവൽ തേൻ പഴം പോലൊരു കണ്ണഴക്
വാകമരം പൂത്തതുപോലൊരു മെയ്യഴക്
അത്തിന്തോ തിന്താരോ തക തെയ്യക്കം താരോ.... (3)

വെള്ളി മിഞ്ചി കുപ്പിക്കരിവള നിൻ കനവ്
നീ നിനച്ച മോഹങ്ങളൊക്കെയും കാടിറങ്ങുന്നോ
വെള്ളി മിഞ്ചി കുപ്പിക്കരിവള നിൻ കനവ്
നീ നിനച്ച മോഹങ്ങളൊക്കെയും കാടിറങ്ങുന്നോ
നീ ഒരുത്തി കാത്തിരിക്കണ കൂരയിലാരെ
ആണൊരുത്തൻ എത്തിടും പൊന്നേ താലിയുമായി
നീ ഒരുത്തി കാത്തിരിക്കണ കൂരയിലാരെ
ആണൊരുത്തൻ എത്തിടും പൊന്നേ താലിയുമായി
അത്തിന്തോ തിന്താരോ തക തെയ്യക്കം താരോ.... ( 2)
Movie/Album name: Kaadakam
Artists