Kuliru Koranu

1976
Lyrics
Language: English

Kuliru koranu karalu thudikkanu
Kooottukaari oh kootukaari
Maaril orupidi choodu pakaroo
Mankidave oh mankidaave

Kanninmarithaanomane nin
Nananja soundaryam
Manjuthullikal veenu chinniya
Manjumalar pole ente
Maanasathil kootinulli
Vannirunnaatte neeyen
Thaamarakkiliyes

Paramasivane punarnnu parvathi
Mala kulungumpol
Ente sakhiyum pulkiyenne
Maari peyyumpol
Puthan chandrahaasam nalkeedam njaan
Vannirunnaatte - meyyil chernnirunnaatte
Language: Malayalam

കുളിരു കോരണ്‌ കരള്‌ തുടിക്കണ്‌
കൂട്ടുകാരീ ഓ കൂട്ടുകാരീ
മാറില്‍ ഒരുപിടി ചൂടു പകരൂ
മാന്‍കിടാവേ ഓ മാന്‍കിടാവേ

കണ്ണിനമൃതാണോമനേ- നിന്‍
നനഞ്ഞ സൗന്ദര്യം
മഞ്ഞുതുള്ളികള്‍ വീണു ചിന്നിയ
മഞ്ജുമലര്‍ പോലെ- എന്റെ
മാനസത്തിന്‍ കൂട്ടിനുള്ളില്‍
വന്നിരുന്നാട്ടെ- നീയെന്‍
താമരക്കിളിയേ

പരമശിവനെ പുണര്‍ന്നു പാര്‍വതി
മല കുലുങ്ങുമ്പോള്‍
എന്റെ സഖിയും പുല്‍കിയെന്നെ
മാരി പെയ്യുമ്പോള്‍
പുത്തന്‍ ചന്ദ്രഹാസം നല്‍കിടാം ഞാന്‍
വന്നിരുന്നാട്ടെ - മെയ്യില്‍ ചേര്‍ന്നിരുന്നാട്ടേ
Movie/Album name: Chirikkudukka
Artists