മകളേ നീ വലുതാകുമ്പോൾ പക തോന്നരുതമ്മയൊടൊട്ടും അകലേക്കു മറഞ്ഞവളേയെൻ സകലവുമാണെന്നും നീയേ
ഒരു മാർഗ്ഗവുമില്ലാഞ്ഞല്ലോ അകലേക്കു പറഞ്ഞു വിടുന്നു വിറയാർന്നിരു കൈകൾ വീശി അകലേയ്ക്കു പറഞ്ഞു വിടുന്നു ഒടുവിൽ ഒരു നാളു വരും അന്നമ്മയശോദയൊരാളു വരും അവൾ നിന്നെയെടുത്തു വളർത്തും അലിവോടൊരു പാർപ്പിടമേകും
വിധി നിന്നെയടർത്തിയ നാൾ ഞാൻ മതികെട്ടു മറിഞ്ഞു പതിച്ചേ നിലവിട്ടു കരഞ്ഞു തളർന്നേ മുലഞെട്ടറിയാതെ ചുരന്നേ ചെറുതല്ലാ വേദനയെന്റെ കരളല്ലെ പറിച്ചു കൊടുത്തു! മുറിവേകിയ നീറ്റലതെന്റെ മരണം വരെ മാറുവതുണ്ടോ?
മകളേ നീ വലുതാകുമ്പോൾ പക തോന്നരുതമ്മയൊടൊട്ടും അകലേക്കു മറഞ്ഞവളേയെൻ സകലവുമാണെന്നും നീയേ മകളേ നീ വലുതാകുമ്പോൾ പക തോന്നരുതമ്മയൊടൊട്ടും