കിഴക്കു കിഴക്കു് കുന്നിൻ മീതെ ഉദിച്ചുവന്ന നിലാവല വീണു് ഇരുട്ടുവാഴും കുളത്തിലാകെ പൊന്നു തിളങ്ങി... എന്നാൽ ഒരുത്തി തൂകിയ പുഞ്ചിരി വീണെൻ നെഞ്ചു കലങ്ങി.... അവളുടെ ഇരിപ്പുകണ്ടും നടപ്പുകണ്ടും ഉള്ളു കുലുങ്ങി.... (തന്തന്നന താനാ...)
പെരുംപിലാവിലെ ചന്ത പിരിഞ്ഞു.... കിട്ടിയ കാശും കളിച്ചു തീർന്നു..(2) അവൾക്കു വാങ്ങിയ ചാന്തും വളയും ഷാപ്പിലിരുന്നു... പിന്നെ കുടിച്ച കള്ളിൻ തരിപ്പു തീർന്നു കണ്ണു നിറഞ്ഞൂ.... (കിഴക്കു കിഴക്കു്...)
മുറിഞ്ഞ ബീഡിക്കുറ്റി പുകയ്ച്ചു് വരമ്പു കേറി പറമ്പു താണ്ടി..(2) അരക്കിറുക്കിൽ രാവും പകലും പണ്ടു നടന്നു.... പിന്നെ കടിച്ച മാങ്ങാച്ചുനപ്പു മാത്രം ചുണ്ടിലെരിഞ്ഞൂ.... (കിഴക്കു കിഴക്കു്...) (തന്തന്നന താനാ...)