Oru Vanchiyil Nammalonnaay

2004
Lyrics
Language: Malayalam

ഓ ..ഓ ..ആ ....ആ ...
ഒരു വഞ്ചിയിൽ നമ്മളൊന്നായ് തുഴഞ്ഞതല്ലേ
മറുതീരം തേടി തേടി കഴിഞ്ഞതല്ലേ
ഒരു വഞ്ചിയിൽ നമ്മളൊന്നായ് തുഴഞ്ഞതല്ലേ
മറുതീരം തേടി തേടി കഴിഞ്ഞതല്ലേ
ചെറുനോവുകൾ വന്നാൽ പോലുമൊന്നിച്ചു തേങ്ങി നമ്മൾ
ചെറു പുഞ്ചിരിത്തെല്ലിൽ തന്നത്താൻ മറന്നതല്ലെ
ചെറുനോവുകൾ വന്നാൽ പോലുമൊന്നിച്ചു തേങ്ങി നമ്മൾ
ചെറു പുഞ്ചിരിത്തെല്ലിൽ തന്നത്താൻ മറന്നതല്ലെ
എവിടയാണിപ്പോൾ നമ്മൾ എവിടെ.. എവിടെ.... എവിടെ
(ഒരു വഞ്ചിയിൽ ... )

ആ ...ആ ...ആ ...
നാമൊന്നും തമ്മിൽ തമ്മിൽ മൂടി വെച്ചില്ലാ
നമ്മുടെ ഉള്ളറകൾ കാക്കക്കണ്ണാൽ ചികഞ്ഞുനോക്കീല
വാസന്ത ശയ്യാഗൃഹ സ്വപ്നത്തിൽ മുങ്ങീല
മാമ്പൂവിൻ ചിരിച്ചന്തം കണ്ടു നാം മദിച്ചില്ല
(ഒരു വഞ്ചിയിൽ ... )

ആ ...ആ ...ആ ..
നെഞ്ചിലെ ദുഃഖച്ചൂടു തൊട്ടറിഞ്ഞില്ലേ
നമ്മളിത്തിരി സ്നേഹം കൊണ്ടൊരത്താഴം
കഴിച്ചതല്ലേ
നെഞ്ചിലെ ദുഃഖച്ചൂടു തൊട്ടറിഞ്ഞില്ലേ
നമ്മളിത്തിരി സ്നേഹം കൊണ്ടൊരത്താഴം
കഴിച്ചതല്ലേ
മഴവില്ലിന്നേഴുവർണ്ണം ചാലിച്ച ചിത്രങ്ങൾ
മഴവെള്ളക്കനവായ് വീണൊഴുകിപ്പോയെന്നോ
ഒരു വഞ്ചിയിൽ നമ്മളൊന്നായ് തുഴഞ്ഞതല്ലേ
മറുതീരം തേടി തേടി കഴിഞ്ഞതല്ലേ ...
Movie/Album name: Pravaasam
Artists