Ponnllathe Poovillaathe

1982
Lyrics
Language: Malayalam

പൊന്നില്ലാതെ പൂവില്ലാതെ – വന്നതിനു മാപ്പ് തരൂ..
തൃപ്പടി മേൽ വെച്ചു തൊഴാൻ
കൈയ്യിൽ തൃത്താലില പോലുമില്ല
(പൊന്നില്ലാതെ...)

കരുതിയ പൊൻ പണവും ഒരു പിടി സ്വപ്നങ്ങളും
തിരുനടയിലണയും മുൻപേ പെരുവഴിയിലൂർന്നു പോയി
വികലമെൻ രൂപമെന്റെ
ബലിക്കല്ലിൽ മറവിൽ ഒതുക്കാം
(പൊന്നില്ലാതെ..)

മൂകമെൻ കോവിലിൽ വന്നൊരു – മൂഢൻ ഞാൻ തീർത്ഥാടകൻ
നിത്യവിസ്മയീ ചെറുസുസ്മിതം വാങ്ങി
നെറ്റിയിൽ കുറി ചേർത്തു യാത്ര ഞാൻ തുടരട്ടെ
(പൊന്നില്ലാതെ....)
Movie/Album name: Evideyo Oru Sathru
Artists