Madhumaasa Raavupolen

1991
Lyrics
Language: Malayalam

മധുമാസരാവുപോലെൻ
മനസ്സിന്റെ രാഗസ്വപ്നം
മഞ്ജുനാദം മധുരാലാപം
മാദകസംഗീത ശ്രുതിതാളം
നിന്റെ മാദകസംഗീത ശ്രുതിതാളം
(മധുമാസരാവു ...)

നിന്നുടെ സൗഭഗരൂപമെന്റെ
കണ്ണിനു കൗതുകവർണ്ണമായി ...

നിന്നുടെ സൗഭഗരൂപമെന്റെ
കണ്ണിനു കൗതുകവർണ്ണമായി
വരൂ നീ സുമരസ ലഹരിയായ് പടരൂ
സഖി നീ രസികേ സുഖദശായീ ...

മധുമാസരാവുപോലെൻ
മനസ്സിന്റെ രാഗസ്വപ്നം
മഞ്ജുനാദം മധുരാലാപം
മാദകസംഗീത ശ്രുതിതാളം
നിന്റെ മാദകസംഗീത ശ്രുതിതാളം ..

ആതിരാചന്ദ്രിക വന്നണഞ്ഞു
പാതിരാക്കാറ്റിൽ അലിഞ്ഞു ചേരാൻ ....

ആതിരാചന്ദ്രിക വന്നണഞ്ഞു
പാതിരാക്കാറ്റിൽ അലിഞ്ഞു ചേരാൻ
വരൂ നീ മധുമയചഷകമായ് പുണരൂ
സഖി നീ അരികിൽ മദനഗാത്രേ ...
(മധുമാസരാവു....)
Movie/Album name: Oru Prathyeka Ariyippu (Professional Killer)
Artists