കണ്ണേ കരളിന്‍ കനിയേ.. നിന്നെ കാണാനിന്നരികില്‍ വന്നൂ പൊന്നേ പുന്നാരക്കുടമേ മുന്നില്‍ വന്നാലെന്‍ ഉള്ളം പൊള്ളുന്നൂ തഞ്ചമുള്ള നേരം നോക്കി മൊഞ്ചൊതുങ്ങും മോഹമോടെ വാ.... നെഞ്ചകത്തില്‍ സഞ്ചരിക്കും പൊന്‍കിനാക്കള്‍ മഞ്ചലേറ്റാന്‍ വാ.... മധുരഗാനമായ്...ഒഴുകുമീണമായ്... (കണ്ണേ....)
മോഹമാം പൂന്തോപ്പില്‍ ഞാനലയും നേരത്തു് അകതാരിലിക്കിളി കോര്‍ത്തിട്ടണയുന്നവളേ.... മോഹമാം പൂന്തോപ്പില്‍ ഞാനലയും നേരത്തു് അകതാരിലിക്കിളി കോര്‍ത്തിട്ടണയുന്നവളേ.... പിന്നെ നിനച്ചതും ഈ കണ്ണില്‍ നിറയുന്നു നീ എന്നെ മാടി വിളിച്ചിടുന്നൂ..... എന്റെ മനസ്സിനുള്ളില്‍ മോഹം കൊരുക്കുന്ന നീ എന്നെയാകെ മദിച്ചിടുന്നൂ.... മാരി വരവേ...പാടുമഴകേ മനസ്സിന്റെ മണിമുറ്റത്തൊരുമലര്‍ക്കൊടിയുമായ് വാ (കണ്ണേ....)