Omanappoomukham [D]

1977
Lyrics
Language: English

Omanappoomukham thaamarappoovu
Oru naalum vaataatha snehathin poovu
Punchiri paaloli ponnum vilakku
Ammaavanennum athu vazhi vilakku
Omanappoomukham thaamarappoovu
Oru naalum vaataatha snehathin poovu

Guruvayoorappante murali kavarnnu
Kilikkonchalpattilinnamrutham pakarnnu
Sree vadakkumnnathan than kaalchilambin
Thalaamee paadathil chalanam pakarnnu
Kayyo ponnaralee kavilo chenkadhalee
Poovaaya poovellam ivante ponmeniyil
(omanappoomukham thaamarappoovu)

Manassupolomana valilyavanaakum
Maamante makalute priyathamanaakum
Ee rakthabandhathin chaithanyapushpam
Vaataathe ennennum varnam vitarthum
Janmam safalamaakum hrudayam swarggamaakum
Janmaantharangale jayikkumee bandanam
(omanappoomukham thaamarappoovu)
Language: Malayalam

ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്
പുഞ്ചിരി പാലൊളി പൊന്നും വിളക്ക്
അമ്മാവനെന്നെന്നും അതു വഴിവിളക്ക്...
ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്

ഗുരുവായൂരപ്പന്റെ മുരളി കവർന്നു
കിളിക്കൊഞ്ചല്‍പ്പാട്ടിലിന്നമൃതം പകര്‍ന്നൂ
ശ്രീ വടക്കുംനാഥന്‍ തന്‍ കാല്‍ച്ചിലമ്പിന്‍
താളമീ പാദത്തില്‍ ചലനം പകര്‍ന്നൂ
കൈയ്യോ പൊന്നരളീ കവിളോ ചെങ്കദളീ
പൂവായ പൂവെല്ലാം ഇവന്റെ പൊന്‍മേനിയില്‍
(ഓമനപ്പൂമുഖം താമരപ്പൂവ്)

മനസ്സുപോലോമന വലിയവനാകും
മാമന്റെ മകളുടെ പ്രിയതമനാകും
ഈ രക്തബന്ധത്തിന്‍ ചൈതന്യപുഷ്പം
വാടാതെ എന്നെന്നും വർണ്ണം വിടര്‍ത്തും
ജന്മം സഫലമാകും ഹൃദയം സ്വര്‍ഗ്ഗമാകും
ജന്മാന്തരങ്ങളെ ജയിക്കുമീ ബന്ധനം...
(ഓമനപ്പൂമുഖം താമരപ്പൂവ്)
Movie/Album name: Shaantha oru Devatha
Artists