Thaambularaagangal

2012
Lyrics
Language: Malayalam

താംബൂല രാഗങ്ങൾ ദേവാമൃതം
ഞാൻ കൊഞ്ചി സേവിയ്ക്കും കരുണം
ശൃംഗാര ശ്രീരാമചന്ദ്രോദയം
എന്നാളും വൈദേഹി ഹൃദയം
മൗനം പോലും മധുരം
നിനവിൽ നിത്യം അമൃതം
ഈ ആര്യപുത്രസ്നേഹം ശതകോടി ജന്മപുണ്യം
രാമ രാഗ ബന്ധം ആചന്ദ്രതാരം തുടരും
ശ്രീരാമ സീത ബന്ധ ബന്ധുരം
ആ.. ശ്രീരാമ സീതാ രഘുരാമാ തുടരൂ
പ്രിയമോഹനസല്ലാപം
ഈ സാകേതം സഹസ്ര കമലവുമായ്
നേരും നെടു മംഗലയോഗങ്ങൾ
സീതാമന നൈർമല്യം
സീതാപതി വൈഭോഗം സൗഭാഗ്യം സൗഭാഗ്യം
രഘുരാമപഥങ്ങളിലൂടെ ഈ മൈഥിലി അനുയാനം അനുയാനം
ഈ നാഥനെന്റെ പ്രാണസ്പന്ദനം..
Movie/Album name: Sree Raamaraajyam
Artists