Nirakudamaayaval Vilangi

1993
Lyrics
Language: Malayalam

നിറകുടമായവള്‍ വിളങ്ങി
മധുരിമയില്‍ മനം തിളങ്ങി
ഉണരുകയായ് ഈണം
സ്നേഹരാരീരം ഇത് ത്യാഗസംഗീതം(നിറകുട)

ഉണ്മതന്‍ പുകഴ്ക്കൊടി പെണ്‍മയാം പ്രഭാഞ്ജലി(2)
സേവ ചെയ്തിടില്‍ അവള്‍ പൂര്‍ണ്ണകാമന
മധുമൊഴിയായ് മിഴിയൊളിയായ്
കരള്‍കവരും അവള്‍ കനിവാല്‍(നിറകുട)

ജന്‍മമേകിടാതെയും അമ്മയാകുമല്‍ഭുതം(2)
ഭൂമിയാണവള്‍ നിറദീപമാണവള്‍
അവള്‍ ലളിത കര്‍മ്മനിരത
ദൈവമെഴുതും നല്ല കവിത(നിറകുട)
Movie/Album name: Saayanthanam
Artists