മാൻമിഴിയാൽ മനം കവർന്നു തിരുമധുരമുള്ളിൽ പകർന്നു തന്നു (മാൻമിഴിയാൽ.....) ദേവതായ് നീ തേരിൽ വന്നു ആത്മാവിലാദ്യമായ് കുളിരണിഞ്ഞു മാൻമിഴിയാൽ മനം കവർന്നു തിരുമധുരമുള്ളിൽ പകർന്നു തന്നു
നിന്നരികെ പറന്നു വരാൻ നിർവൃതിയിൽ അലിഞ്ഞുചേരാൻ (നിന്നരികെ.....) മനം തുടിച്ചു ചിറകടിച്ചു ആ മണിത്തേരിൽ എനിയ്ക്കിടമുണ്ടോ ? ആരോമൽ നിന്നരികിലിടമുണ്ടോ ? മാൻമിഴിയാൽ മനം കവർന്നു തിരുമധുരമുള്ളിൽ പകർന്നു തന്നു
പൊന്നിതളാൽ പൂവിരിച്ചു മന്മഥനീവഴിയൊരുക്കീ (പൊന്നിതളാൽ....) നിൻ നിഴലായ് ഞാനലഞ്ഞു മംഗളയാത്രയിലേതു വരെ ? മാദകനിമിഷങ്ങളേതു വരെ ? (മാൻമിഴിയാൽ.....)