ഒരു പ്രേമഗാനം നീ പാടി വാ കാറ്റേ സ്വരരാഗപുഷ്പങ്ങള്‍ ചൂടി വാ കാറ്റേ അനുരാഗചഞ്ചലയായ് നീ ആടി വാ കാറ്റേ ഇതിലേ വന്നേ പോ തിരുമധുരം തന്നേ പോ (ഒരു പ്രേമ...)
അകരെ നില്‌ക്കണ സുന്ദരമാരന്‍ ചക്കിക്കൊത്തൊരു ചങ്കരനോ പൂത്തിരിപോലൊരു കുസൃതിപ്പെണ്ണിനു പുടവ കൊടുക്കാന്‍ വന്നവനോ നീയറിയാതെ ഞാനറിയാതെ കണ്ണാല്‍ ചൂണ്ടയിടുന്നവനോ ആരുമാട്ടേ എന്തുമാട്ടേ ഒരു കൈ നോക്കാം വന്നാട്ടേ (ഒരു പ്രേമ...)
വാനിന്‍ ചെരുവില് വണ്ണാത്തിക്കിളി വായാടിക്കിളി പാടുമ്പോള്‍ കളഭം ചാര്‍ത്തിയ മേഘം മലയുടെ കവിളിലൊരുമ്മ കൊടുക്കുമ്പോള്‍ നിന്റെ മനസ്സിലും എന്റെ മനസ്സിലും ഏതോ മോഹം തിരിനീട്ടി കണ്ടതൊന്നും മിണ്ടണ്ടാ നീ കന്നിസ്വപ്നം കൊയ്താട്ടേ (ഒരു പ്രേമ...)