ഇണക്കം പിണക്കം ഇതു മനുഷ്യ കഥയുടെ ചുരുക്കം ഒരുക്കം മുടക്കം ഇതു പ്രണയ കഥയുടെ തുടക്കം (ഇണക്കം)
ഋതുക്കൾ വരും മടങ്ങും മുത്തു വിതയ്ക്കും തിരിച്ചെടുക്കും (ഋതുക്കൾ) വിരിയും പുഷ്പം കൊഴിയും അതിൻ സുഗന്ധം കൊണ്ടു നിറയും (വിരിയും) ആ സുഗന്ധം നില നിൽക്കും ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം)
ചിരിക്കും വിധി ചിരിക്കും ദൈവം ഉറക്കം നടിച്ചിരിക്കും (ചിരിക്കും) ജനിക്കും സ്വപ്നം മരിക്കും അതിൻ മധുരം കൊണ്ടു നിറയും (ജനിക്കും) ആ മധുരം നില നിൽക്കും ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം)