Kunjade Ninte Manassil

2019
Lyrics
Language: Malayalam

മേലേ...മണി മുഴങ്ങുന്നേ
താഴേ...വീറോടെ നിൽക്കുമിവനാണേ
ഇട്ടിമാണി ഓഹോ ഇട്ടിമാണി
ഇട്ടിമാണി ഓഹോ ഇട്ടിമാണി..(2)

കുഞ്ഞാടെ നിന്റെ മനസ്സിൽ
എള്ളോളം നന്മ ഇരുന്നാൽ
നീ വയ്ക്കണ ചോട് പിഴക്കൂല
നേടേണ്ടത് നേടണമെങ്കിൽ
ആടേണ്ടത് പോലൊരു വേഷം
ആടാണ്ടത് കൈകളിൽ എത്തൂല
ഈ നാടിൻ എല്ലാമെല്ലാം നീയാണെന്ന്
എല്ലാർക്കും തോന്നൽ വന്നാൽ നന്നായെന്ന്‌
കർത്താവിൻ കാവൽ ഉണ്ടേൽ മേലെനിന്ന്
ചാരത്തോ പാതികുണ്ടേ കൂട്ടായിന്ന്‌
തഞ്ചത്തിൽ വേണ്ടത് ചെയ്താൽ
തുഞ്ചത്തിൽ കേറിയിരിക്കാം
ഭൂലോകം കയ്യിലൊതുക്കീടാം.....

സകലഗുണങ്ങൾക്കുറവിടമായിട്ടാ-
രുണ്ടിനിയെന്നു തിരഞ്ഞാൽ
ഇടവകയൊന്നായ് ചൊല്ലണമപ്പോളിട്ടിമാണി..(2)
ഓഹോ....കുഞ്ഞാടെ നിന്റെ മനസ്സിൽ
എള്ളോളം നന്മ ഇരുന്നാൽ
നീ വയ്ക്കണ ചോട് പിഴക്കൂലാ....

അടവും തടവും
അറിയേണ്ടപോലെ അറിഞ്ഞ്
കരുതാൻ പൊരുതാൻ
വിരിവുള്ള ചേകവരാണെ
തരിചതിയിവനില്ലേയില്ലാ
ഒരു കൂട്ടം വാശി
പൊളിപറയുവതില്ലാതില്ല

ഓ.....ഇവനൊരു പടയോട്ടം പോയാൽ
കൊടി നാട്ടാനൊന്നും
ജനഗണമന പാടാറില്ലാ
കതിനാവെടി കാവടി
ബാന്റടി വേണം
ഇവനെ എതിരേൽക്കാൻ.....ഏയ്

എതിരുകെളെല്ലാം അറുതിവരുത്തി
വീറോടിടനെഞ്ചു വിരിക്കാൻ
ഇടവകയൊന്നായ് ചൊല്ലണപേരാണിട്ടിമാണി
സകലഗുണങ്ങൾക്കുറവിടമായിട്ടാ-
രുണ്ടിനിയെന്നു തിരഞ്ഞാൽ
ഇടവകയൊന്നായ് ചൊല്ലണമപ്പോളിട്ടിമാണി

ആർത്തുവമ്പുകൾ ഏറിടുന്നെ-
മോദമോടെ വാഴ്ത്തിടുന്നേ
പാരിൻ നായകനായിവെന്നും
ദോഷമകറ്റി നിറം ചൊരിയുന്നേ
വാഴ്‌വിലാകെ മംഗളമരുളിത്പോല
നല്ല ജനങ്ങളെ ആകെ ഭാരം ചേർന്നിടുന്നേ
തിന്തയ് തിത്താ തിത്താ തിമൃതതെയ്യ്‌ (3)
സാഗരേണാ..കൈവണങ്ങീടുന്നേൻ........
Movie/Album name: Ittymani:Made in China
Artists