Pachakkarimbinte

1977
Lyrics
Language: English

Pachakkarimpinte neerittu veezhunna
Pathinezhukaarathi kallippenne
Pamparachuzhiyulla ninnudara pushpamoru
Chumbanathaal njaanunarthum raajappenne

Nin neelakkoovala kaamaakshikal
Nin naanam pookkunna poovaadikal
Chandrolsavathile chaaruthayonnichu
Chaalichu charthiya poonchodikal
(pachakkarimpinte...)

Nin krishna veni than sourabhyam monthi varum
Chandanakkattenne thazhukidumpol
Aalakthikonmaadam aavesham kollikkum
Aalimganathinen kai tharikkum
(pachakkarimpinte...)
Language: Malayalam

പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന
പതിനേഴുകാരത്തി കള്ളിപ്പെണ്ണേ
പമ്പരച്ചുഴിയുള്ള നിന്നുദര പുഷ്പമൊരു
ചുംബനത്താല്‍ ഞാനുണര്‍ത്തും രാജപ്പെണ്ണേ

നിന്‍ നീലക്കൂവള കാമാക്ഷികള്‍
നിന്‍ നാണം പൂക്കുന്ന പൂവാടികള്‍
ചന്ദ്രോത്സവത്തിലെ ചാരുതയൊന്നിച്ചു
ചാലിച്ചു ചാര്‍ത്തിയ പൂഞ്ചൊടികള്‍
പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന .....

നിന്‍ കൃഷ്ണ വേണിതന്‍ സൌരഭ്യം മോന്തിവരും
ചന്ദനക്കാറ്റെന്നെ തഴുകിടുമ്പോള്‍
ആലക്തികോന്മാദം ആവേശം കൊള്ളിക്കും
ആലിംഗനത്തിനെന്‍ കൈ തരിക്കും
പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന ......
Movie/Album name: Sakhaakkale Munnottu
Artists