Koodu Vittu Kooderunna

1992
Lyrics
Language: Malayalam

കൂടു വിട്ടു കൂടേറുന്നു കുഞ്ഞുകുഞ്ഞു് മറിമായങ്ങള്‍
കൗതുകക്കൊടികളേറ്റുന്നു കൂത്തരങ്ങിലതിമോഹങ്ങള്‍
നിറയേ നൂലാമാല നെയ്യുവാന്‍
അതിലൊരേടാകൂടമെയ്യുവാന്‍
അങ്ങുമിങ്ങും പാത്തു പതുങ്ങുന്നു
തമ്മില്‍ തമ്മില്‍ തമ്മില്‍
ഇവര്‍ തമ്മില്‍ തമ്മില്‍ തമ്മില്‍
(കൂടു വിട്ടു )

കണ്ണെത്തിയാല്‍ കയ്യെത്തുമോ
കയ്യെത്തിയാല്‍ പൂങ്കോഴി പൊത്തോ താഴത്തോ
പിഞ്ചെങ്കിലും കുഞ്ചെങ്കിലും നഞ്ചെന്തിനാ നാനാഴി
തിത്തൈ തെയു് തിത്തൈ
ഇരുചെവിയറിയാതട്ടഹാസമോ കനവിനു കണ്ണടയോ
പിടയുടെ പുറകേ പൂവനോടുമീപ്പടയൊരു പരിഹാസം
ചിറകരിച്ചു വിറകെടുത്തുമതിനിടെ
ഇവിടെയെന്തിനിരവിലന്ധനൊരു തിരി
കാല്‍ച്ചിലമ്പു് കോച്ചുവിലങ്ങിടും
തമ്മില്‍ തമ്മില്‍ തമ്മില്‍
എന്നും തമ്മില്‍ തമ്മില്‍ തമ്മില്‍
(കൂടു വിട്ടു )

ചൂടേറീടും ചോരപ്പഴം വാരീടുവാന്‍ കൈ നീട്ടും കുട്ടിച്ചെക്കന്മാന്‍
സ്വന്തം മുഖം കോണീടുകില്‍
കണ്ണാടികള്‍ പൊട്ടിക്കും അച്ചിക്കോന്തന്മാര്‍
കടുകിനുപൊഴിയാലോട്ട വീഴുകില്‍ തലകള്‍ കടത്താമോ
തലമുറ തുടരുന്നീക്കസേരകളി ഇതിനെവിടവസാനം
വടികൊടുത്തും അടി വിലയ്ക്കു കരുതിടും
ഇവരെയെന്നും അടിമയെന്നു കരുതിടും
ഈ വിശാല ലോക വേദിയില്‍
തമ്മില്‍ തമ്മില്‍ തമ്മില്‍
ഇവര്‍ തമ്മില്‍ തമ്മില്‍ തമ്മില്‍
(കൂടു വിട്ടു )
Movie/Album name: Mr & Mrs
Artists