Valampiri shankil

1997
Lyrics
Language: English

Valampiri shankhil punyodakam
Udayaadriyil sooryagaayathri sooryagaayathri
Kaamavum karmmavum lobhamohangalum
Dharmmamaay thuyilunaraan
Ushasse anugrahikkoo

Paadangal pathikkum paapangal polum
Bhoomi maathaave porukkenam - ente
Paadangal pathikkum paapangal polum
Bhoomi maathaave porukkenam
Vaakkinte mulmuna thodumbol
Maanasappookkale kshamichukollenam
Puthiya pratheekshayaam ponmukulangal
Thennale thottunarthenam
(valampiri)

Thoomanjuthulliye thaamarayila pol
Daivame kaathukollenam - njaanaam
Thoomanjuthulliye thaamarayila pol
Daivame kaathukollenam
Oro kaaladichodilum
Pon kathir peelikal chodenam
Manassaa vaachaa njaan cheytha paapangal
Amme poruthukollenam
(valampiri)
Language: Malayalam

വലം‌പിരിശംഖില്‍ പുണ്യോദകം
ഉദയാദ്രിയില്‍ സൂര്യഗായത്രി സൂര്യഗായത്രി
കാമവും കര്‍മ്മവും ലോഭമോഹങ്ങളും
ധര്‍മ്മമായ് തുയിലുണരാന്‍
ഉഷസ്സേ അനുഗ്രഹിക്കൂ
(വലം‌പിരി)

പാദങ്ങള്‍ പതിക്കും പാപങ്ങള്‍‌പോലും
ഭൂമിമാതാവേ പൊറുക്കേണം, എന്‍റെ
പാദങ്ങള്‍ പതിക്കും പാപങ്ങള്‍‌പോലും
ഭൂമിമാതാവേ പൊറുക്കേണം
വാക്കിന്‍‌റെ മുള്‍‌മുന തൊടുമ്പോള്‍
മാനസപ്പൂക്കളേ ക്ഷമിച്ചുകൊള്ളേണം
പുതിയ പ്രതീക്ഷയാം പൊന്‍‌മുകുളങ്ങള്‍
തെന്നലേ തൊട്ടുണര്‍ത്തേണം
(വലം‌പിരി)

തൂമഞ്ഞുതുള്ളിയെ താമരയിലപോല്‍
ദൈവമേ കാത്തുകൊള്ളേണം, ഞാനാം
തൂമഞ്ഞുതുള്ളിയെ താമരയിലപോല്‍
ദൈവമേ കാത്തുകൊള്ളേണം
ഓരോ കാലടിച്ചോടിലും
പൊന്‍‌കതിര്‍പ്പീലികള്‍ ചൊരിയേണം
മനസ്സാ വാചാ ഞാന്‍ ചെയ്‌ത പാപങ്ങള്‍
അമ്മേ പൊറുത്തുകൊള്ളേണം
(വലം‌പിരി)
Movie/Album name: Kaarunyam
Artists