ദീപം തെളിയും മിഴിയാൽ ഞാൻ പ്രണയാഭിലാഷം ചാർത്തുന്നു ഇടനെഞ്ചിലോമൽക്കിളി പാടി മധുരിതമേതോ കഥ പാടി നിന്നാത്മനാദം ശ്രുതിയാകും നാം കണ്ട സ്വപ്നം മലരാകും നിതാന്ത സ്വർഗ്ഗീയനിമിഷങ്ങളിൽ ശൃംഗാരഭാവങ്ങൾ തേങ്ങുകയോ (നീയെൻ ജീവനിൽ ...)
മോഹം തുളുമ്പും കവിളിണയിൽ മുഗ്ദ്ധാനുരാഗം തീർത്തു ഞാൻ മലരമ്പു കൊള്ളും മയിലാകും ഇതുവരെ അറിയാസുഖമറിയും ആകാശമൗനം മഴയാകും ആ രോമഹർഷം കുളിരാകും തുഷാരരാഗാർദ്ര തീരങ്ങളിൽ ഏകാന്തസ്വപ്നങ്ങൾ നിറമണിയും ആ..ആ.ആ. (നീയെൻ ജീവനിൽ .....)