കൂട്ടിന്നൊരിണക്കിളി വന്നു കാറ്റത്തൂഞ്ചലാടി നീ കൂടെ വിളയാടാന്‍ പോരുന്നില്ലേ ? നാമാരെന്നറിയാതെ നാണം മറച്ചു വച്ചു ആനന്ദം നുകരാന്‍ വായോ കൂവല്‍ കുരലില്‍ തേനൊളി ചുണ്ടില്‍ നീ വീണ്ടും പാടാന്‍ വരൂ (കണികള്‍..)
പൂവിട്ട വസന്ത ശ്രീ വീളെ വര്‍ണ്ണം വാരി വീശി തോരാതെ മധു തൂകും ഈ വേളയില്‍ ആരാരും നിനയാതെ അന്യോന്യം അറിഞ്ഞു നാം ഈ ഇളം തണലില്‍ ചേരാം കൊക്കില്‍ കൊക്കുരുമ്മി ഒട്ടിയിരുന്നുകൊണ്ടു എന്തെല്ലാം കൈമാറും നാം ? (കണികള്‍..)