Ormathoppil

2025
Lyrics
Language: Malayalam

മായില്ലല്ലോ മാൻമിഴിയാളേ മധുമാസം
എന്നകതാരിൽ പൊന്നൊളി തൂകും തവഹാസം
മാലേയ പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾ
ഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായ് നീ
മായില്ലല്ലോ മാൻമിഴിയാളേ മധുമാസം
എന്നകതാരിൽ പൊന്നൊളി തൂകും തവഹാസം
മാലേയ പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾ
ഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായ് നീ

ഹോ ശിശിരനിശ പുണരാൻ
കനക വിധു അണയെ
തളരുമൊരു നോവിനാൽ
ഹോ ഹൃദയ ജലമണിയും
അരിയ ജലമണിയും
സ്മൃതിയിലുരുകുന്നുവോ
എന്നാലും സ്നേഹ സാന്ദ്രം നിൻ
സാമീപ്യം പീലി നീർത്തുന്നു
എന്നാളും തോർന്നു തീരാ
മാരിപോലെ ചെയ്തിറങ്ങുന്നു
കൺമുന്നിൽ രൂപമാകാതെ
കൈ നീട്ടി തൊട്ടു പോകാതെ
ആത്മാവിൻ മന്ത്രണങ്ങൾ
ഉള്ളിനുള്ളിൽ തന്ത്രി മീട്ടുന്നു
മായില്ലല്ലോ മാൻമിഴിയാളേ മധുമാസം
എന്നകതാരിൽ പൊന്നൊളി തൂകും തവഹാസം
മാലേയ പൂങ്കാറ്റായ് നിന്നെ തഴുകുമ്പോൾ
ഓർമ്മത്തോപ്പിൽ ഓമൽ തുമ്പക്കുടമായ് നീ
ഓ...... ഓ...
Movie/Album name: Vyasanasametham Bandhumithraadikal
Artists