പെയ്തലിഞ്ഞ നിമിഷം അതിൽ പൂത്തുലഞ്ഞ ഹൃദയം പ്രിയതമേ തഴുകി നീ പുലരിമഴയുടെ തൂവിരലാൽ പെയ്തലിഞ്ഞ നിമിഷം അതിൽ പൂത്തുലഞ്ഞ ഹൃദയം പ്രിയതമാ പകരൂ നീ പ്രണയലതയിലെ മുന്തിരികൾ
തൊടാതെ പോയൊരു ഋതുവിനലകൾ വീണ്ടുമീ വഴി ഒഴുകുകയോ പ്രകാശതാരകൾ മിഴിയിൽ ഒളിയേ കാണുവാനോ വൈകി നീ മെല്ലെ മെല്ലെ മേഘം വന്നു ഉള്ളിനുള്ളിൽ വേനൽ മാഞ്ഞു ഇതളണിഞ്ഞൊരാത്മ സൗരഭം മധുരമൊഴുകുകയാണിനി നാം പെയ്തലിഞ്ഞ നിമിഷം അതിൽ പൂത്തുലഞ്ഞ ഹൃദയം
ആഹഹാഹാ..ആഹാ…ആഹാ…അഹഹാ…ആഹാ.. പരാഗശോണിമ ചൊടിയിലെഴുതി തെന്നലേ തനു പുണരുകയോ അപൂർവ്വസുന്ദര മൊഴിയിലിവനെ സൂര്യനാക്കി മാറ്റി നീ രാവിൻ കൊമ്പിൽ ശ്യാമപ്പക്ഷി പാടുന്നില്ലേ നമ്മൾക്കായി പുതുനിലാവിലാകെ മാനസം പതിയെ നനയുമൊരീ നിമിഷം
പെയ്തലിഞ്ഞ നിമിഷം അതിൽ പൂത്തുലഞ്ഞ ഹൃദയം പ്രിയതമേ തഴുകി നീ പുലരിമഴയുടെ തൂവിരലാൽ പെയ്തലിഞ്ഞ നിമിഷം അതിൽ പൂത്തുലഞ്ഞ ഹൃദയം പ്രിയതമാ പകരൂ നീ പ്രണയലതയിലെ മുന്തിരികൾ അഹഹഹാ പ്രണയലതയിലെ മുന്തിരികൾ പ്രണയലതയിലെ മുന്തിരികൾ