Ithu bhoomiyil jeevitham thudaran Namme kothippikkum soubhagyam Ithu prapanchathin jeeva rahasyam Swargeeya saundaryam Ee saundarya nila kulir cholayil Mungi thudikkan uzharunnu Manassuzharunnu
Oru dukhame ullu bakki Ee madhuravum oru nalil kaikkum Aa kaippu theendathoru paana pathram Thedi thedi varunnu njan Aa prema chashakam evide
Language: Malayalam
ഒരാളിന്നൊരാളിന്റെ സാന്നിധ്യം ഇത്രയും പ്രിയമായ് തീരുന്നതെങ്ങനെ ഒരാളിന്നൊരാളിന്റെ പുഞ്ചിരി ഇത്രമേൽ ഹൃദ്യമായ് തോന്നുന്നതെങ്ങനെ തിരമാലയായ് അഗ്നിജ്വാലയായ് ഇഷ്ടം ഓരോ രോമകൂപങ്ങളിലൂടെയും അന്തരാത്മാവിലേക്കാളിപടർന്നീ സന്തോഷസാഗരം തീർക്കുന്നതെങ്ങനേ
ഇതു ഭൂമിയിൽ ജീവിതം തുടരാൻ നമ്മെ കൊതിപ്പിക്കും സൗഭാഗ്യം ഇതു പ്രപഞ്ചത്തിൻ ജീവരഹസ്യം സ്വർഗ്ഗീയ സൗന്ദര്യം [2] ഈ സൗന്ദര്യനിലാക്കുളിർ ചോലയിൽ മുങ്ങിത്തുടിക്കാൻ ഉഴറുന്നു മനസ്സുഴറുന്നു (ഒരാളിന്നൊരാളിന്റെ)
ഒരു ദുഃഖമേയുള്ളു ബാക്കി ഈ മധുരവും ഒരു നാളിൽ കൈയ്ക്കും [2] ആ കൈയ്പു തീണ്ടാത്തൊരു പാനപാത്രം തേടിത്തേടി വരുന്നു ഞാൻ ആ പ്രേമചഷകം എവിടെ [2] (ഒരാളിന്നൊരാളിന്റെ)