Kaavyashalabham

1996
Lyrics
Language: English

Kaavya shalabham pole
Manassil madhuraagam thediyethi
Raaga paraagam evide
Manassin prema pratheekshayevide...
Kaavya shalabham pole......

Karalil thalirthoru swapnam
Anuraaga chandrikayaayi
Kanavil niranjoru madhuram
Ariyaathe vannedutho..
Vellaaram kunnil aa rithubhedangal
Niram chaarthi kadha cholli kavarnno....
Kaavya shalabham pole......

Thaazhvara thorum omale
Prema gaanathineenam thedi
Paarvana laalitha maadhavam
Deva raaga maalikayaayi
Ninnile vashyamaam mridu bhaavangale
Pookunnu punarunnen mohangal...
(kaavya shalabham pole...... )
Language: Malayalam

കാവ്യശലഭം പോലെ
മനസ്സില്‍ മധുരാഗം തേടിയെത്തി
രാഗപരാഗം എവിടെ
മനസ്സിന്‍ പ്രേമ പ്രതീക്ഷയെവിടെ...
കാവ്യശലഭം പോലെ......

കരളില്‍ തളിർത്തൊരു സ്വപ്നം
അനുരാഗ ചന്ദ്രികയായി
കനവില്‍ നിറഞ്ഞൊരു മധുരം
അറിയാതെ വന്നെടുത്തോ
വെള്ളാരം കുന്നില്‍ ആ ഋതുഭേദങ്ങള്‍
നിറം ചാര്‍ത്തി കഥ ചൊല്ലി കവര്‍ന്നോ....
കാവ്യശലഭം പോലെ.....

താഴ്വര തോറും ഓമലേ
പ്രേമഗാനത്തിനീണം തേടി
പാര്‍വ്വണ ലാളിത മാധവം
ദേവരാഗമാലികയായി
നിന്നിലെ വശ്യമാം മൃദുഭാവങ്ങളെ
പൂകുന്നു പുണരുന്നെൻ മോഹങ്ങള്‍
(കാവ്യശലഭം പോലെ...... )
Movie/Album name: Pathemaari
Artists